ക്രിസ്തുമസ് കരോളിനായി ഒത്തുചേർന്ന് യൂണിയൻ ബെർലിൻ ആരാധകർ

ജർമ്മനിയിലെ രണ്ടാം ഡിവിഷൻ ക്ലബായ യൂണിയൻ ബെർലിൻ ആരാധകർ. തുടർച്ചയായ പതിനാറാം വർഷമാണ് യൂണിയൻ ബെർലിന്റെ ആരാധാകർ ഓൾഡ് ഫോരെസ്റ്റേഴ്‌സ് സ്റ്റേഡിയത്തിൽ ഒത്തുകൂടുന്നത്. ഇരുപത്തി എട്ടായിരത്തിൽ അധികം ആരാധകർ ആണ് ക്രിസ്മസ് കരോളിനായി ഒത്തുകൂടിയത്.

യൂണിയൻ ബെർലിൻ ക്ലബും ആരാധക കൂട്ടായ്മയും ചേർന്നാണ് എല്ലാ വർഷവും ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നത്. ക്രിസ്തുമസ് ഗാനങ്ങൾ പാടിയും കഥകൾ പറഞ്ഞും ആഘോഷരാവാക്കി ആരാധകർ മാറ്റി. യൂണിയൻ ബെർലിൻ ടീം അംഗങ്ങളും ആരാധകർക്കൊപ്പം സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നു.

Exit mobile version