ഫ്രാങ്ക്ഫർട്ട് – ലെപ്‌സിഗ് മത്സരം സമനിലയിൽ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ വീണ്ടുമൊരു സമനില. ഫ്രാങ്ക്ഫർട്ട് – ആർബി ലെപ്‌സിഗ് മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ചു. എമിൽ ഫോഴ്‌സ്‌ബർഗിന്റെ പെനാൽറ്റിയാണ് ലെപ്‌സിഗിന് സമനില നേടിക്കൊടുത്തത്. ഫെർണാണ്ടസാണ് ഫ്രാങ്ക്ഫർട്ടിന്റെ ഗോൾ അടിച്ചത്. യൂറോപ്പയിലെ ശക്തികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആരാധകർക്ക് മികച്ച മത്സരമാണ് കാണാൻ ലഭിച്ചത്.

പിഎസ്ജിയിൽ നിന്നും ഫ്രാങ്ക്ഫർട്ടിൽ തിരിച്ചെത്തിയ കെവിൻ ട്രാപ്പിന്റെ ഈഗിൾസിന് വേണ്ടിയുള്ള നൂറാം മത്സരമായിരുന്നു ഇന്നത്തേത്. ലെപ്‌സിഗിന് വേണ്ടി ഗോളടിക്കാനുള്ള അവസരങ്ങൾ ജർമ്മൻ താരം തിമോ വെർണർ പാഴാക്കി. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റായ എന്റെ റെബിച്ച് പരിക്കിൽ നിന്നും മോചിതനായി ഈഗിൾസിന് വേണ്ടി ഇന്ന് കളത്തിൽ ഇറങ്ങി.