രണ്ടാം പകുതിയിൽ ഡോർട്മുണ്ടിന്റെ വൻ തിരിച്ചു വരവ്

ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിന്റെ വലിയ തിരിച്ചുവരവ്. ഇന്ന് ഫ്രാങ്ക്ഫർടിന് എതിരെ ഇറങ്ങിയ ഡോർട്മുണ്ട് ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 3-2ന്റെ വിജയം സ്വന്തമാക്കാൻ ഡോർട്മുണ്ടിനായി. കൊളംബിയൻ താരം റാഫേൽ ബോറെയുടെ ഇരട്ട ഗോളുകൾ ആയിരുന്നു തുടക്കത്തിൽ തന്നെ ഫ്രാങ്ക്ഫർടിന് ലീഡ് നൽകിയത്. ആദ്യ 24 മിനുട്ടിൽ തന്നെ ഫ്രങ്ക്ഫർട് 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 71 മിനുട്ടുകൾ വരെ ഈ 2 ഗോളിന്റെ ലീഡ് ഡോർട്മുണ്ടിന് ഉണ്ടായിരുന്നു.

71ആം മിനുട്ടിൽ തോർഗൻ ഹസാർഡ് ഡോർട്മുണ്ടിനെ ഒരു ഗോളുമായി കളിയിലേക്ക് തിരികെ കൊണ്ടു വന്നു. പിന്നെ 87ആം മിനുട്ടിൽ ജൂഡ് ബെല്ലിങ് ഹാമിന്റെ സമനില ഗോൾ വന്നു. അവസാനം മഹ്മൊദ് ദഹൊദ് 89ആം മിനുട്ടിൽ തിരിച്ചുവരവ് പൂർത്തിയാക്കി കൊണ്ട് വിജയ ഗോൾ നേടി. ഈ വിജയത്തോടെ 37 പോയിന്റോടെ ബയേണുമായുള്ള പോയിന്റ് വ്യത്യാസം 6 ആയി കുറഞ്ഞു.