ബയേൺ മ്യൂണിക്കിൽ താൻ ഒരിക്കലും ചേരില്ലെന്ന് ഡോർട്മുണ്ട് താരം

തന്റെ ഫുട്ബോൾ ജീവിതത്തിൽ ഒരിക്കലും ബയേൺ മ്യൂണിക്കിൽ ചേരില്ലെന്ന് ഡോർട്മുണ്ട് താരം മാർക്കോ റൂയിസ്. 2012ൽ ബയേൺ മ്യൂണിക്കിനെ ഒഴിവാക്കിയാണ് റൂയിസ് ബയേൺ മ്യൂണിക്കിന്റെ ബുണ്ടസ് ലിഗ എതിരാളികളായ ഡോർട്മുണ്ടിൽ എത്തുന്നത്. കഴിഞ്ഞ കാലങ്ങളിൽ പല താരങ്ങളും ഡോർട്മുണ്ട് വിട്ട് ബയേൺ മ്യൂണിക്കിൽ ചേർന്നിരുന്നു. ലെവോൻഡോസ്‌കി, ഗോട്ട്സെ, ഹമ്മൽസ് എന്നി താരങ്ങൾ ആണ് ഡോർട്മുണ്ട് വിട്ട് ബയേണിൽ എത്തിയത്. എന്നാൽ താൻ അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് റൂയിസ് വ്യക്തമാക്കി.

ഈ സീസണിൽബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്കിനെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്താണ്. 2012ന് ശേഷം ഇതുവരെ ബുണ്ടസ് ലിഗ കിരീടം നേടാത്ത ഡോർട്മുണ്ട് ഇത്തവണ അത് നേടാനുറച്ച് തന്നെയാണ്. ഈ സീസണിൽ മികച്ച ഫോമിലുള്ള റൂയിസ് 17 ബുണ്ടസ് ലിഗ മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.