ഹാളണ്ടിന് ഇരട്ട ഗോളുകൾ, റെയ്നക്ക് ഹാട്രിക്ക് അസിസ്റ്റ്

Img 20201003 205513
- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്മുണ്ടിന് ഒരു വൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഫ്രൈബർഗിനെ നേരിട്ട ഡോർട്മുണ്ട് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. യുവ താരങ്ങളായ ഹാളണ്ടിന്റെയും റെയ്നയുടെയും മികവാണ് ഡോർട്മുണ്ടിന് വിജയം നൽകിയത്. ഹാളണ്ട് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ റെയ്ന ഹാട്രിക്ക് അസിസ്റ്റുമായാണ് കളം നിറഞ്ഞത്.

31, 66 മിനുട്ടുകളിൽ ആയിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. ഈ രണ്ട് ഗോളുകളും ഒപ്പം എമ്രെ ചാൻ നേടിയ ഗോളും ഒരുക്കിയത് റെയ്ന ആയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം പാസ്ലക് നേടിയ ഗോൾ ഹാളണ്ടിന്റെ അസിസ്റ്റായിരുന്നു. തുടർച്ചയായി രണ്ട് പരാജയങ്ങൾക്ക് ശേഷം ഇങ്ങനെ ഒരു വിജയം വന്നത് ഡോർട്മുണ്ടിന് ആത്മവിശ്വാസം തിരികെ നൽകും.

Advertisement