ഡോർട്ട്മുണ്ടിന്റെ വണ്ടർ കിഡ്

- Advertisement -

ഒട്ടേറെ സൂപ്പർ താരങ്ങളെ ഫുട്ബോൾ ലോകത്തിനു സംഭാവന ചെയ്തത് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യൂത്ത് അക്കാദമിയാണ്. മരിയോ ഗോട്സെ, മാർക്കോ റൂയിസ്, നൂരി സാഹിൻ, ക്രിസ്റ്റയാൻ പുളിസിക്ക്, ഫെലിക്സ് പാസ്ലാക്ക് എന്നി യുവതാരങ്ങൾ വളർന്നു വന്നതും ഡോർട്ട്മുണ്ടിലൂടെയാണ്. ഡോർട്ട്മുണ്ട് അക്കാദമിയുടെ പുതിയ കണ്ടെത്തൽ ആണ് യുസുഫ മക്കോക്കോ.

12 കാരനായ യുസുഫ മക്കോക്കോ ക്ലബ്ബിന്റെ U15 ടീമിന് വേണ്ടി 21 മത്സരങ്ങളിൽ 33 ഗോളുകൾ നേടിയിരുന്നു. ഈ തകർപ്പൻ പെർഫോമൻസാണ് U17 ടീമിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത്. കാമറൂണിലാണ് ജനനം എങ്കിലും ജർമ്മനിയുടെ U15 ദേശീയ ടീമിൽ യുസുഫ മക്കോക്കോ ഇടം നേടിക്കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement