ഡോർട്മുണ്ടിന്റെ അപരാജിത കുതിപ്പിന് അവസാനം

ബുണ്ട്സ് ലീഗയിലെ ഏക അപരാജിത ടീമായിരുന്ന ഡോർട്മുൻടിന് പരാജയം. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ റിലഗേഷൻ ഭീഷണിയിൽ ഉള്ള ഫോർചുണ ഡുസൽഡോർഫ് ആണ് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ പരാജയം. രണ്ടു ഗംഭീര ഗോളുകളാണ് ഫോർചുണയെ വിജയത്തിൽ എത്തിച്ചത്.

22ആം മിനുട്ടിൽ ബെൽജിയൻ യുവതാരം ലുകബാകിയോ ആദ്യം ഫോർചുണയ്ക്കായി വലകുലുക്കി. രണ്ടാം പകുതിയിൽ സിമ്മറിന്റെ ഒരു ലോംഗ് റേഞ്ചർ ലീഡ് ഇരട്ടിയാക്കാനും സഹായിച്ചു. തിരിച്ചുവരാൻ നന്നായി പൊരുതി എങ്കിലും ഡോർട്മുണ്ടിന് ഒരു വഴി ഉണ്ടായില്ല. 81ആം മിനുട്ടിൽ അൽകാസറിലൂടെ ഒരു ഗോൾ പിറന്നെങ്കിലും അതിനപ്പുറം കടക്കാൻ ഡോർട്മുണ്ടിനായില്ല.

പരാജയപ്പെട്ടെങ്കിലും ഇപ്പോഴും ഡോർട്മുണ്ട് തന്നെയാണ് ലീഗിൽ ഒന്നാമത്.