ഡെംബെലെക്ക് പകരക്കാരനെയിറക്കി ഡോർട്ട്മുണ്ട്

ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ബൊറുസിയ ഡോർട്ട്മുണ്ട് ഉക്രെനിയൻ താരം ആന്ദ്രെ യാർമൊലെങ്കോയെ ടീമിലെത്തിച്ചു. ഡൈനാമോ ക്യിവിന്റെ വിങ്ങറെ 25 മില്ല്യൺ യൂറോയ്ക്ക് ആണ് ഡോർട്ട്മുണ്ട് ബുണ്ടസ് ലീഗയിൽ എത്തിച്ചത്. ബാഴ്സലോണയിലേക്ക് പോയ ഒസ്മാൻ ഡെംബെലെക്ക് പകരക്കാരനായാണ് യാർമൊലെങ്കോ ടീമിലേക്കെത്തുന്നത്. ഇരുപത്തേഴുകാരനായ ആന്ദ്രെ യാർമൊലെങ്കോയുടെ കരാർ 2021 വരെ സിഗ്നൽ ഇടൂന പാർക്കിൽ തുടരും.

ഉക്രെനിയൻ ദേശീയ ടീം അംഗമായ യാർമൊലെങ്കോ 69 വട്ടം ടീമിനായി ജേഴ്സിയണിഞ്ഞിട്ടുണ്ട്. 29 ഗോളുകൾ ടീമിന് വേണ്ടി നേടിയ യാർമൊലെങ്കോ ഉക്രെയിൻ പ്രീമിയർ ലീഗിലെ അക്രമണകാരിയായ ഗോൾ വേട്ടക്കാരിൽ ഒരാളാണ്. ഉക്രെയിൻ പ്രീമിയർ ലീഗിൽ 137 ഗോളുകൾ നേടിയിട്ടുണ്ട്. ഇനി ബൊറുസിയ ഡോർട്ട്മുണ്ടിന്റെ 9 നമ്പർ ജേഴ്സിയണിഞ്ഞ് ആന്ദ്രെ യാർമൊലെങ്കോ കളത്തിലിറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുന്‍ കര്‍ണ്ണാടക കോച്ച് ഇനി ഹൈദ്രാബാദിനെ പരിശീലിപ്പിക്കും
Next articleറെക്കോർഡ് തുകയ്ക്ക് നാബി കെയ്റ്റയുമായി ലിവർപൂൾ ഡീൽ