നാളെ ഡോർട്മുണ്ട് നിരയിൽ ചാനും വിറ്റ്സലും ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ലീഗ് പുനരാരംഭിക്കുന്ന ദിവസം ബൊറൂസിയ ഡോർട്മുണ്ട് ഷാൾക്കെയെ നേരിടുമ്പോൾ ഡോർട്മുണ്ട് നിരയിൽ പ്രധാന താരങ്ങൾ ഉണ്ടാവില്ല. മധ്യനിര താരങ്ങളായ വിറ്റ്സെലും എമിറെ ചാനും ആകും നാളെ കളിക്കാത്തത്. ഡോർട്മുണ്ട് പരിശീലകൻ ലൂസിയൻ ഫാവ്റെ ആണ് ഇരുവരും നാളെ ഉണ്ടാകില്ല എന്ന് അറിയിച്ചത്. രണ്ട് താരങ്ങൾക്കും മസിൽ ഇഞ്ച്വറി ആണെന്നാണ് റിപ്പോർട്ടുകൾ.

ക്യാപ്റ്റ്ന റിയുസ് കളിക്കുന്നതും സംശയമാണ്. ഫെബ്രുവരി 4ന് ശേഷം റിയുസ് പരിക്ക് കാരണം കളിച്ചിട്ടില്ല. ഫിറ്റ്നെസ് വീണ്ടെടുത്തു എങ്കിലും ആദ്യ ഇലവനിൽ റിയുസ് ചിലപ്പോൾ ഉണ്ടായേക്കില്ല. ഡിഫൻഡൻ ഡാൻ ആക്സലും പരിക്കേറ്റ് പുറത്താണ്. നാളെ വൈകിട്ട് 7മണിക്ക് ഡോർട്മുണ്ടിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഷാൽക്കെയ്ക്ക് എതിരായ ആവേശകരമായ പോരാട്ടം നടക്കുന്നത്.