നാളെ ജർമ്മനിയിൽ തീപാറും, ഡോർട്മുണ്ടും ബയേണും നേർക്കുനേർ

- Advertisement -

നാളെ ജർമ്മനിയിൽ കിരീടം ആക്കെന്ന് നിർണയിക്കപ്പെടുന്ന പോരാട്ടമായിരിക്കും. ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും നേർക്കുനേർ വരും. ബൊറൂസിയ ഡോർട്മുണ്ടും ബയേണും തമ്മിലുള്ള മത്സര ഫലത്തിന് കിരീട പോരാട്ടത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ഒന്നാമതുള്ള ബയേണ് 61 പോയന്റും രണ്ടാമതുള്ള ഡോർടമുണ്ടിന് 57 പോയന്റുമാണ് ഇപ്പോൾ ഉള്ളത്.

ഡോർട്മുണ്ട് വിജയിക്കുക ആണെങ്കിൽ ബയേണിനിന്റെ ലീഡ് ഒരു പോയന്റായി കുറയും. ഇനി ആകെ ഏഴു റൗണ്ട് മത്സരങ്ങൾ മാത്രമെ ജർമ്മൻ ലീഗിൽ അവശേഷിക്കുന്നുള്ളൂ. ഡോർട്മുണ്ടിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. പക്ഷെ ആരാധകർ ഇല്ലാത്തതിനാൽ ഹോം ഗ്രൗണ്ട് എന്നതിന് വലിയ പ്രാധാന്യം ഉണ്ടാകില്ല. ലീഗിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ നാലു ഗോളിന്റെ പരാജയം ബയേണിൽ നിന്ന് ഡോർട്മുണ്ട് നേരിട്ടിരുന്നു. നാളെ ബയേൺ വിജയിക്കുക ആണെങ്കിൽ അവരെ ഇനി മറികടക്കുക പ്രയാസകമരമാകും എന്ന് കിരീട പോരാട്ടത്തിൽ ഉള്ള ക്ലബുകൾക്ക് ഒക്കെ അറിയാം. നാളെ രാത്രി 10 മണിക്കാണ് മത്സരം നടക്കുന്നത്.

Advertisement