ചരിത്രം കുറിച്ച് ഡോർട്മുണ്ട് ക്യാപ്റ്റൻ, ഡോർട്മുണ്ട് ലീഗിൽ രണ്ടാമത്

20211002 224444

ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ട് വീണ്ടും വിജയ വഴിയിൽ എത്തി. അവസാന ലീഗ് മത്സരത്തിൽ ഗ്ലാഡ്ബാചിനോട് പരാജയപ്പെട്ട ഡോർട്മുണ്ട് ഇന്ന് ഓഗ്സ്ബർഗിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ഗുറേറോ ആണ് ഡോർട്മുണ്ടിന് ലീഡ് നൽകിയത്. പക്ഷെ 35ആം മിനുട്ടിൽ സെകിരി ഓഗ്സ്ബർഗിന് സമനില നൽകി.

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ക്യാപ്റ്റൻ റയുസിന്റെ പാസിൽ നിന്ന് ബ്രാൻഡിറ്റ് ഡോർട്മുണ്ടിനെ വീണ്ടും മുന്നിൽ എത്തിച്ചു. ഈ അസിസ്റ്റോടെ ഡോർട്മുണ്ടിനായി നൂറിൽ അധികം ഗോളും നൂറിൽ അധികം അസിസ്റ്റും നൽകുന്ന ആദ്യ താരമായി ക്യാപ്റ്റൻ മാർകോ റിയുസ് മാറി. ഈ വിജയം ഡോർട്മുണ്ടിനെ 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിച്ചു. വിജയിച്ചു എങ്കിലും ഈ സീസണിൽ ഇതുവരെ ക്ലീൻഷീറ്റ് സ്വന്തമാക്കാൻ ആയില്ല എന്നത് ഡോർട്മുണ്ടിനെ അലട്ടുന്നുണ്ട്.

Previous article“കിരീടം വേണമെങ്കിൽ ഈ കളി ഒന്നും കളിച്ചാൽ പോര” – ബ്രൂണോ
Next articleഅടുത്ത ആഴ്ച കേരള ബ്ലാസ്റ്റേഴ്സിന് രണ്ട് സൗഹൃദ മത്സരങ്ങൾ