ആറടിച്ച് ഡോർട്ട്മുണ്ട്, ആത്മവിശ്വാസത്തോടെ ഗ്ലാഡ്ബാക്ക്

- Advertisement -

തോമസ് ടൂഹലിന്റെ ഡോർട്ട്മുണ്ട് ഗോൾമഴ വർഷിക്കുകയായിരുന്നു. പതിനായികണക്കിനു വരുന്ന ബ്ലാക്ക് ആൻഡ് യെല്ലോസിനെ സാക്ഷി നിർത്തി ഡോർട്ട്മുണ്ട് രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തി. ഹോം സ്റ്റേഡിയമായ വെസ്റ്റ്ഫാലെൻ സ്റ്റേഡിയോനിൽ ഓബ്മെയാങിന്റെ ഇരട്ട ഗോളുകൾ വിജയത്തിന്റെ മാറ്റ് കൂട്ടി. ആറാം മിനുട്ടിൽ ഡെംബെലിലൂടെ ഡോർട്ട്മുണ്ട് അക്കൗണ്ട് തുറന്നു. അധികം വൈകാതെ തന്നെ ഓബ്മെയാങ് 26ആം മിനുട്ടിൽ തന്റെ ആദ്യ ഗോൾ കണ്ടെത്തി. പതറിപ്പോയ ലെവർകൂസൻ കോച്ച് റോജെർ സ്മിഡിന്റെ തന്ത്രങ്ങളിലൂടെ തിരിച്ചു വന്നു. കോച്ചിന്റെ അറ്റാക്കിങ്ങ് റ്റാറ്റിക്സുകൾ 48ആം മിനുട്ടിൽ വോലാന്റിലൂടെ ഫലം കണ്ടു. എന്നാൽ 69ആം മിനുട്ടിൽ ഓബ്മെയാങ് രണ്ടാം ഗോൾ അടിച്ചു. 77ആം മിനുട്ടിൽ വെൻഡൽ തിരിച്ചടിച്ചു. ഏതാനം മിനുട്ടുകൾക്ക് ശേഷം ക്രിസ്റ്റ്യൻ പളിസിക്ക് ഡോർട്ട്മുണ്ടിന്റെ ലീഡുയർത്തി. ആന്ദ്രെ ഷർലെയും റാഫെൽ ഗരീരിയൊയും കൂടി അതിനു ശേഷം ലെവർകൂസന്റെ വലചലിപ്പിച്ചു. ഇതോടു കൂടി 23 മാച്ചുകളിൽ നിന്നും ഓബ്മയാങിനു 21 ഗോളുകളായി. ഓബ്മയാങിന്റെ മുഖ്യ എതിരാളിയായ ലെവൻടോസ്കിയ്ക്ക് 19 ഗോളുകൾ മാത്രമേയുള്ളു.

ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന മാച്ചുകളിൽ ലെവെർകൂസനെതിരെ ഡോർട്ട്മുണ്ടും ഇൻഗോൾസ്റ്റാഡിനെതിരെ ഹോഫെൻഹെയിമും ഡാംസ്റ്റാഡിനെതിരെ വേർഡറും ഷാൽകെയ്ക്ക് എതിരെ ഗ്ലാഡ്ബാക്കും വിജയിച്ചു. മെയിൻസ് വോൾഫ്സ് ബെർഗ് മാച്ച് സമനിലയിൽ പിരിഞ്ഞു.

റെലെഗേഷൻ ഭീഷണി നേരിടുന്ന ഇൻഗോൾസ്റ്റാഡിനു ഹോഫെൻഹെയിമിനെതിരെ പിടിച്ചു നിൽക്കാനായില്ല. ജൂലിയൻ നാഗൽസ്മാനിന്റെ ഹോഫെൻഹെയിം ആദ്യം പിന്നിട്ട് നിന്നെങ്കിലും ശക്തമായ അക്രമണം കൊണ്ട് മാച്ച് തങ്ങളുടേതാക്കി മാറ്റി.മൂന്നാമതായിട്ടുള്ള ഡോർട്ട്മുണ്ട് ഹോഫെൻഹെയിമിനെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സെൽഫ് ഗോൾ വീണു പിന്നിലായിട്ടും മാചിലേക്ക് തിരിച്ചുവന്ന ഹോഫെൻഹെയിമിന്റെ പ്രകടനം അഭിനന്ദനമർഹിക്കുന്നു. സലായിയുടെ ഇരട്ടഗോളുകൾ ഹോഫെൻഹെയിമിനു തുണയായി. റൂഡി(17′), സലായ്(61′,79′), ക്രാമറിക്ക്(77′)എന്നിവർ ഹോഫെൻഹെയിമിനു വേണ്ടി സ്കോർ ചെയ്തു. കോഹെൻ 38ആം മിനുട്ടിൽ ഇൻ ഗോൽസ്റ്റാഡിനു വേണ്ടി ഗോൾ അടിച്ചു.ഹോഫെൻഹെയിമിന്റെ നിക്കളാസ് സുലേ 59ആം മിനുട്ടിൽ സെൽഫ് ഗോൾ വീഴ്ത്തി

മെയിൻസ് വോൾഫ്സ്ബെർഗ് മാച്ച് സമനിലയിൽ പിരിഞ്ഞു.ഇരുപതാം മിനുട്ടിൽ ഗോമസിലൂടെ വോൾഫ്സ് സ്കോർ ബോർഡ് തുറന്നു. നാലുമിനുട്ടിനു ശേഷം മെയിൻസിനു വേണ്ടി കൊർദോബ തിരിച്ചടിച്ചു. മെയിൻസിന്റെ പഴയ പ്ലെയർ യൂനസ് മല്ലി വോൾഫിലെതിയ ശേഷം ആദ്യമായാണ് മെയിൻസിനെതിരെ ഇറങ്ങിയത്.പോയന്റ് വീതിച്ചെടുത്ത് ഇരു ടീമുകളും മുന്നോട്ടുള്ള പ്രയാണം തുടരും.

Summer Tradingബൊറൂസിയ മോൻഷെൻഗ്ലാഡ്ബാക്കിനു മുന്നിൽ തകർന്നടിയാനായിരുന്നു ഷാൽകേയുടെ വിധി. കോൺഫിഡെൻസോടെ കളിച്ച ഗ്ലാഡ്ബാക്ക് 4-2 ഷാൽകെയെ പരാജയപ്പെടുത്തി. ഫാബിയൻ ജോൺസൺ ഗ്ലാഡ്ബാക്കിനു വേണ്ടി രണ്ട് ഗോളടിച്ചു. 28ആം മിനുട്ടിൽ ജോൺസൺ ആദ്യഗോളടിച്ചപ്പോൾ ബെന്റലാബിലൂടെ 38ആം മിനുട്ടിൽ ഷാൽകെ തിരിച്ചടിച്ചു. 64 മിനുട്ടിൽ ജോൺസൺ ലീഡുയർത്തി. വെന്റ് (67′) റാഫേൽ(76′) ഗ്ലാഡ്ബാക്കിനു വേണ്ടി ഗോൾ അടിച്ചു. 83ആം മിനുട്ടിൽ ഗോരെട്സ്ക ഷാൽകേയുടെ ആശ്വാസ ഗോൾ അടിച്ചു.

ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വേർഡർ ബ്രെമെൻ ഡാംസ്റ്റാഡിനെ പരാജയപ്പെടുത്തി. മാക്സ് ക്രൂസിന്റെ ഇരട്ട ഗോളുകൾക്ക് മുന്നിൽ തകർന്നടിയാനായിരുന്നു ലീഗയിലെ അവസാന സ്ഥാനക്കാർക്ക് വിധി.

ബുണ്ടസ് ലീഗയിൽ ഇന്ന് രാത്രി 8മണിക്ക് ഫ്രാങ്ക്ഫർട്ട് എസ് സി ഫ്രെയ് ബെർഗിനേയും 10 മണിക്ക് ഹാംബെർഗ് എസ് വി ഹെർത്ത ബെർലിനേയും നേരിടും

Advertisement