ബുണ്ടസ് ലീഗയിൽ ഡെഡ്പൂൾ

- Advertisement -

ഹെർത്ത ബെർലിൻ – ലെപ്‌സിഗ് മത്സരം കാണാൻ എത്തി ഡെഡ്പൂൾ. സൂപ്പർ ഹിറ്റ് സിനിമയായ ഡെഡ്പൂലിന്റെ രണ്ടാം ഭാഗത്തിന്റെ പ്രമോഷനായാണ് ഹോളിവുഡ് താരം റയാൻ റെനോൾസും ഡെഡ്പൂൾ ക്രൂവും ബെർലിനിൽ എത്തിയത്. 6-2 മാർജിനിലാണ് ലെപ്‌സിഗ് ഹെർത്ത ബെർലിൻ പരാജയപ്പെടുത്തിയത്.

ഹെർത്തയ്‌ക്കെതിരെ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ജീൻ-കെവിൻ അഗസ്റ്റിൻ ഗോളടിച്ച ശേഷം ഡെഡ്പൂളിന്റെ പോസ്സ് ചെയ്തിരുന്നു. ഇതാദ്യമായല്ല ഡെഡ്പൂൾ ക്രൂ ഫുട്ബോൾ സ്റ്റേഡിയം സന്ദർശിക്കുന്നത്. മാഡ്രിഡിലെ സാന്റിയാഗോ ബെര്ണാബ്യൂ സ്റ്റേഡിയവും സിനിമയുടെ പ്രമോഷന്റെ ഭാഗമായി സന്ദർശിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement