ബയേണിന് തിരിച്ചടി, കിംഗ്സ്ലി കോമന് പരിക്ക്

- Advertisement -

ബുണ്ടസ് ലീഗ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തിരിച്ചടി. ഫ്രഞ്ച് വിങ്ങർ കിംഗ്സ്ലി കോമന് വീണ്ടും പരിക്കേറ്റു. ഹെർത്ത ബെർലിനെതിരായ ബുണ്ടസ് ലീഗ മത്സരത്തിനിടെയാണ് യുവതാരത്തിന് പരിക്കേറ്റത്. ഇടം കാലിലെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ കോമൻ രണ്ട് മൂന്നാഴ്ചയുടെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് റിപ്പോർട്ടുകൾ ജർമ്മനിയിൽ നിന്നും വരുന്നുണ്ട്. തുടർച്ചയായുള്ള കോമന്റെ പരിക്കുകൾ ബയേണിന് തിരിച്ചടിയാകുന്നുണ്ട്.

അലയൻസ് അറീനയിൽ വെച്ച് മാർച്ച് 13 നും നടക്കുന്ന ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ കോമൻ തിരിച്ചുവരവ് ഉണ്ടാകുമോ എന്നത് ഉറപ്പ് പറയാനായിട്ടില്ല. ആൻഫീൽഡിൽ വെച്ച് നടന്ന ആദ്യ പാദ മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. അതുകൊണ്ട് തന്നെ ബവേറിയന്മാരെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് മത്സരം.

Advertisement