
ബുണ്ടസ് ലീഗ ക്ലബ്ബായ 1. എഫ് സി കൊളോൺ പോർച്ചുഗീസ് താരം ജ്വവോ ക്വെറിയോസുമായി അഞ്ചു വർഷത്തേക്ക് കരാറിലേർപ്പെട്ടു. പോർച്ചുഗീസ് ക്ലബ്ബായ എസ്.സി ബ്രാഗയുടെ ഡിഫെൻഡർ ആയ 19 കാരൻ മൂന്നു മില്യൺ യൂറോയ്ക്കാണ് ജർമ്മൻ ലീഗിലേക്ക് പോകുന്നത്. ബില്ലി ഗോട്ട്സിന്റെ മൂന്നാമത്തെ സൈനിങാണ് ജ്വവോ ക്വെറിയോസ്.
പ്രീമിയറ ലീഗിലെ ബ്രാഗയ്ക്കു വേണ്ടിയുള്ള തകർപ്പൻ പ്രകടനവും U19 യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ പ്രകടനവുമാണ് ജ്വവോ ക്വെറിയോസിനെ യൂറോപ്പ്യൻ ക്ലബ്ബ്കൾക്ക് പ്രിയങ്കരനാക്കിയത്. U19 ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനോട് പരാജയമേറ്റു വാങ്ങിയ പോർച്ചുഗൽ റണ്ണേഴ്സ്-ആപ്പ് ആയിരുന്നു. കൊളോണിന്റെ പ്രതിരോധം ശക്തമാക്കാൻ ജ്വവോ ക്വെറിയോസിനു സാധിക്കുമെന്നാണ് കോച്ച് പീറ്റർ സ്റ്റോജരുടെ പ്രതീക്ഷ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial