പുളിസിക് രക്ഷകനായി, ഡോർട്ട്മുണ്ടിന് അവസാന മിനുട്ട് ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ പീറ്റർ സ്റ്റോജെറിന്റെ ബൊറൂസിയ ഡോർട്ട്മുണ്ടിന് തുടർച്ചയായ രണ്ടാം ജയം. ഇത്തവണ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയിരിക്കുന്നത് ജൂലിയൻ നൈഗൽമാന്റെ ഹൊഫെൻഹെയിമിനെയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് ഹൊഫെൻഹെയിമിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ പിന്നിട്ടു നിന്നിരുന്ന ഡോർട്ട്മുണ്ട് രണ്ടാം പകുതിയിലാണ് മത്സരം തങ്ങളുടെ വരുതിയിലാക്കിയത്. വിലയേറിയ മൂന്നു പോയന്റുകൾ വീണ്ടും ഡോർട്ട്മുണ്ടിനെ ടോപ്പ് ഫൈവിലേക്ക് എത്തിച്ചു. ഒബാമയങ്ങും പുളിസിക്കും ഡോർട്ട്മുണ്ടിന് വേണ്ടി ഗോൾ അടിച്ചപ്പോൾ ഹോഫൻഹെയിമിന്റെ ആശ്വാസഗോൾ മാർക്ക് ഊത് നേടി.

പീറ്റർ സ്റ്റോജെറിന്റെ കൊളോണിലെ മത്സരങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു മത്സരം. അവസാന നിമിഷത്തെ ഗോളിലൂടെ ക്രിസ്റ്റയാൻ പുളിസിക്കാണ് ഡോർട്ട്മുണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ജനുവരിയിൽ ബയേണിലേക്കെത്തുന്ന സാൻഡ്രോ വാഗ്നർ ഹോഫൻഹെയിമിന് വേണ്ടി ഇറങ്ങിയിരുന്നില്ല. വാഗ്നറുടെ അഭാവത്തിൽ ഉതും സർജ് ഗ്നാബ്രിയും ആണ് ഹോഫൻഹെയിമിന്റെ ആക്രമണത്തെ നയിച്ചത്. എന്നത്തേയും പോലെ കരിം ഡെമിർബെ മിഡ്ഫീൽഡിന്റെ ചുക്കാൻ പിടിച്ചു.ഡോർട്ട്മുണ്ട് ഡിഫെൻസിലെ പിഴവുകൾ മുതലെടുത്ത് ഹോഫൻഹെയിമിന്റെ മാർക്ക് ഊത് സ്‌കോർ ചെയ്തു. തിരിച്ചടിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടും മുതലെടുക്കാൻ ഡോർട്ട്മുണ്ടിനായില്ല. സിഗ്നൽ ഇടൂന പാർക്കിലെ ആരാധകർ ഹാഫ് ടൈമിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. 63 ആം മിനുട്ടിൽ ഷിൻജി കഗാവയിലൂടെ ലഭിച്ച പെനാൽറ്റി എടുത്ത ഒബാമയങ്ങിനു പിഴച്ചില്ല. മത്സരം വിരസമായ സമനിലയിലേക്ക് പോകുമെന്ന് തോന്നിയപ്പോളാണ് അവസാന നിമിഷത്തെ ഹീറോയിസത്തിലൂടെ പുളിസിക്ക് സോർട്ട്മുണ്ടിനെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement