ആൻസലോട്ടിക്ക് ഇനി അവധിക്കാലം, പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ തെളിയുന്നു

ബയേൺ മ്യൂണിക്കിന്റെ മുൻ കോച്ച് കാർലോ അൻസലോട്ടി അവധിക്കാലം ആഘോഷിക്കുകയാണ്. ബയേൺ മ്യൂണിക്കിൽ നിന്നും പുറത്തായ ശേഷം ആദ്യമായി പ്രതികരിച്ചപ്പോളാണ് താൻ അടുത്ത സീസണിൽ മാത്രമേ ടീം മാനേജ് ചെയ്യാൻ തിരിച്ചെത്തുകയുള്ളു എന്ന് ആൻസലോട്ടി അറിയിച്ചത്. ജറുസലേമിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി എത്തിയതിനു ശേഷമാണ് ആൻസലോട്ടി ഭാവി പരിപാടികളെക്കുറിച്ച് മനസ് തുറന്നത്. എന്നാൽ ബയേണിൽ നിന്നും പുറത്തയതിനെക്കുറിച്ച് ഒന്നും പ്രതികരിക്കാൻ ആൻസലോട്ടി തയ്യാറായിരുന്നില്ല. എന്നാൽ ഈ തീരുമാനം പ്രീമിയർ ലീഗിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അടുത്ത സീസണിൽ ചെൽസിയിലേക്കോ ആഴ്‌സണലിലേക്കോ ആൻസലോട്ടി വരുമെന്ന് കരുതുന്നവർ ഏറെയാണ്. അൻസലോട്ടി ചൈനീസ് ലീഗിലേക്ക് കൂടുമാറുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.

സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് ആൻസലോട്ടി തിരിച്ചെത്താനുള്ള സാധ്യതകൾ കൂടുതലാണ്. നിലവിലെ ചെൽസിയുടെ മാനേജർ കൊണ്ടെ ജന്മനാടായ ഇറ്റലിയിലേക്ക് തിരിച്ചു പോവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വരുമ്പോൾ ആൻസലോട്ടിയുടെ ബ്ലൂസിലേക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആഴ്‌സണലിന്റെ അഡ്മിറർ ആയ അൻസലോട്ടി വെങ്ങർ പുറത്ത് പോയാൽ എമിറേറ്റ്സിൽ എത്തുമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല. പരിശീലിപ്പിച്ച എല്ലാ ലീഗിലും കിരീടങ്ങും മൂന്നു യൂറോപ്പ്യൻ ചാംപ്യൻഷിപ്പുമുള്ള ആൻസലോട്ടിക്ക് പിന്നാലെ ക്ലബ്ബുകൾ ഉണ്ടാവുമെന്ന് നിസംശയം പറയാം. ജർമ്മനിയിൽ ഇപ്പോളും അൻസലോട്ടിക്ക് പകരക്കാരനെക്കുറിച്ചുള്ള ചർച്ചകളാണ്. തോമസ് ടൂഹൽ, ജൂലിയൻ നൈഗൽസ്മാൻ, ലൂയിസ് വാൻ ഗാൽ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിംബാബ്‍വേയിലേക്ക് മാറ്റങ്ങളില്ലാതെ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ടീം
Next articleഫിഫ വീണ്ടും ട്രാൻസ്ഫർ തടഞ്ഞു, 14 സെക്കന്റിന്റെ വിലയറിഞ്ഞ് ലെസ്റ്റർ