ഡോർട്ട്മുണ്ടിലെ താരം മാഞ്ചസ്റ്റർ സിറ്റിയുടെ വണ്ടർ കിഡ്

ബുണ്ടസ് ലീഗയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്നത് 18 കാരനായ ജേഡൻ സാഞ്ചോയാണ്. ബൊറൂസിയ ഡോർട്ട്മുണ്ട് – ബയേർ ലെവർകൂസൻ മത്സരത്തിൽ താരമായത് ഈ ഇംഗ്ലീഷ് യുവതാരമാണ്. മാർക്കോ റൂയിസിന്റെ ഇരട്ട ഗോളുകളോടൊപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ വണ്ടർ കിഡ് ഏകപക്ഷീയമായ നാല് ഗോളുകൾക്കാ സാഞ്ചോയുടെ കന്നി ഗോളും രണ്ടു അസിസ്റ്റുകളുമാണ് ഡോർട്മുണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ഡോർട്ട്മുണ്ടിന്റെ വിജയം.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ്‌ സാഞ്ചോ കളത്തിൽ ഇറങ്ങുന്നത്. റെക്കോർഡ് തുകയ്ക്ക് ബാഴ്‌സലോണയിലേക്കു പോയ ഒസ്മാൻ ഡെംബെലെയ്ക്ക് പകരമായാണ് ഏഴാം നമ്പർ സാഞ്ചോയ്ക്ക് ലഭിച്ചത്. 8 മില്യൺ യൂറോയ്ക്കാണ് കഴിഞ്ഞ വർഷം ജേഡൻ സാഞ്ചോ ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയത്. ഇംഗ്ലണ്ട് റണ്ണേഴ്‌സ് അപ്പായിരുന്ന അണ്ടർ 17 യൂറോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സാഞ്ചോ.

യൂറോപ്പിലെ വളർന്നു വരുന്ന മികച്ച ടാലന്റുകളിൽ ഒരാളായ ജേഡൻ സാഞ്ചോയ്ക്ക് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആഴ്‌സണലും സ്പർസും മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിച്ചിരുന്നു. എന്നാൽ യുവതാരത്തെ റൈവൽ ടീമുകൾക്ക് കൊടുക്കാൻ സിറ്റി സമ്മതിക്കാതിരുന്നതിനാൽ ഡോർട്ട്മുണ്ട് അവസരം വിനിയോഗിക്കുകയായിരുന്നു.

വാട്ട്ഫോഡിൽ കരിയർ ആരംഭിച്ച സാഞ്ചോ 2015 ൽ ആണ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കളം മാറിയത്. പിന്നീട് ഇംഗ്ലണ്ടിൽ നിന്നും ജർമ്മനിയിലേക്ക് പറന്ന സാഞ്ചോ കഴിഞ്ഞ ഒക്ടോബറിൽ ഫ്രാങ്ക്ഫർട്ടിനെതിരെ ഡോർട്ട്മുണ്ട് ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചു. ഒട്ടേറെ സൂപ്പർ താരങ്ങളെ ഫുട്ബോൾ ലോകത്തിനു സമ്മാനിച്ച ബൊറൂസിയ ഡോർട്ട്മുണ്ട് ജേഡൻ സാഞ്ചോയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഒരുങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടീം ബസ്സിനെ അനുഗമിച്ച് നാപോളി ആരാധകർ
Next articleസ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒത്ത്ചേർന്ന് സീരി ഏ