ബുണ്ടസ് ലീഗയിൽ ഏഴു പോയന്റ് ലീഡുമായി ബൊറൂസിയ ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ഏഴു പോയന്റ് ലീഡുമായി ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നാം സ്ഥാനാത്ത് തുടരുന്നു. ഇന്ന് മെയിൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലൂസിയൻ ഫെവ്‌റേയുടെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ പത്തു മിനുറ്റിനിടെയാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ഡോർട്ട്മുണ്ടിന് വേണ്ടി പാക്കോ അൽക്കസറും ലൂക്കസ് പൈസക്കും ഗോളടിച്ചു.

ഒപെൽ അറീനയിൽ മെയിൻസിന്റെ ആശ്വാസ ഗോളടിച്ചത് റോബിൻ ക്വെ യ്സന്നാണ്. പാക്കോ അൽക്കസറിന്റെ വരവാണ് അതുവരെ ഗോൾ രഹിതമായ മത്സരത്തെ ആവേശോജ്വലമാക്കിയത്. പകരക്കാരനായി ഇറങ്ങി രണ്ടാം മിനുട്ടിനുള്ളിൽ തന്റെ എട്ടാം ഗോൾ അദ്ദേഹം സ്വന്തമാക്കി.

യുവതാരം ജേഡൻ സാഞ്ചോയായിരുന്നു പാക്കോയ്ക്ക് പന്തെത്തിച്ചത്. പാക്കോ ആൾക്കസർ ലീഗിൽ അടിച്ച ഒൻപത് ഗോളിൽ എട്ടും പകരക്കാരനായി വന്നതിനു ശേഷമാണ്. രണ്ടാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫർട്ടിനേക്കാൾ മൂന്നു പോയന്റ് മുന്നിലാണ് ഡോർട്ട്മുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ ഒൻപത് പോയന്റുകൾക്ക് പിറകിലാണ്.

Exit mobile version