ബൊറുസിയ ഡോർട്ട്മുണ്ട് ലെജന്റ്സ് ടീം ഇന്ത്യയിലേക്കില്ല

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിലെ ജർമ്മൻ ഫുട്ബോൾ ആരാധകർക്ക് വീണ്ടും നിരാശ. ഈ വർഷം ഇന്ത്യയിലേക്ക് വരാനിരുന്ന ബൊറുസിയ ഡോർട്ട്മുണ്ട് ലെജന്റ്സ് ടീം എത്തില്ല. നിലവിലെ കൊറോണ വ്യാപനമാണ് ആരാധകർക്ക് തിരിച്ചടിയായത്. ഏഷ്യയിൽ കൊറോണ വ്യാപനത്തെ തുടർന്ന് ഡോർട്ട്മുണ്ട് സ്ക്വാഡിന്റെ ത്രിരാഷ്ട്ര പ്രീ സീസൺ ടൂറും ക്യാൻസൽ ചെയ്തു.

ചൈന,ജപ്പാൻ,സിങ്കപ്പോർ എന്നീ രാജ്യങ്ങളിലായിരുന്നു ഫസ്റ്റ് ടീമിന്റെ പ്രീ സീസൺ പ്ലാൻ ചെയ്തിരുന്നത്. എങ്കിലും ഇന്ത്യൻ ആരാധകർക്ക് ആശ്വസിക്കാനുള്ള വക നൽകിയിരിക്കുകയാണ് ഡോർട്ട്മുണ്ടിന്റെ ഏഷ്യ- പസഫിക് മാനേജിംഗ് ഡയറക്ടർ സുരേഷ് ലക്ഷ്മണൻ. കൊറോണ പാൻഡമിക് അവസാനിച്ചാലുടൻ ഡോർട്ട്മുണ്ട് ടീമിനെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് അദ്ദേഹം നൽകുന്ന ഉറപ്പ്.