ബുണ്ടസ് ലീഗ പുതിയ സീസൺ സെപ്റ്റംബർ 18 മുതൽ

ജർമ്മനിയിലെ അടുത്ത സീസൺ സെപ്റ്റംബർ 18ന് ആരംഭിക്കും എന്ന് ജർമ്മനി ഔദ്യോഗികമായി അറിയിച്ചു. ഈ സീസൺ അവസാനിക്കാൻ വൈകിയത് കൊണ്ടാണ് അടുത്ത സീസൺ ആരംഭിക്കുന്നത് വൈകിപ്പിക്കാൻ ജർമ്മനി തീരുമാനിച്ചത്. താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം നൽകാൻ ഇതുകൊണ്ട് സാധിക്കും എന്ന് ബുണ്ടസ് ലീഗ അധികൃതർ വിശ്വസിക്കുന്നു.

സീസൺ വൈകുന്നത് കൊണ്ട് തന്നെ വിന്റർ ബ്രേക്കിന്റെ നീളം കുറക്കാൻ ബുണ്ടസ് ലീഗ തീരുമാനിച്ചിട്ടുണ്ട്. ജനുവരി ആദ്യ വാരത്തോടെ തന്നെ വിന്റർ ബ്രേക്ക് കഴിഞ്ഞുള്ള മത്സരങ്ങൾ ആരംഭിക്കും. ലീഗ് സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുന്നോടിയായി ജർമ്മൻ കപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങളും നടക്കും.

Previous articleയുവന്റസിന് ഇന്ന് നിർണായക പോരാട്ടം, അറ്റലാന്റ എതിരാളികൾ
Next articleരണ്ടാം ഇന്നിംഗ്സില്‍ മികച്ച കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍, കൂട്ടുകെട്ട് തകര്‍ത്ത് റോസ്ടണ്‍ ചേസ്