ലെപ്‌സിഗിനും ഹാംബർഗർ എഫ് സിക്കും വിജയം, ഫ്രയ്ബെർഗിനെ തകർത്ത് വെർഡർ ബ്രെമൻ

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മത്സരങ്ങളിൽ രണ്ടിനെതിരെ ഒരു ഗോളിന് ഹാംബർഗർ കൊളോനെയും രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വെർഡർ ബ്രെമൻ ഫ്രയ്ബെർഗിനെയും തകർത്തു. എതിരില്ലാത്ത 4 ഗോളുകൾക്ക് ലെപ്‌സിഗ് ഡാംസ്റ്റാഡിനെ തറപറ്റിച്ചപ്പോൾ ഫ്രാങ്ക്ഫർട്ട് ബൊറൂസിയ മോഷെൻ ഗ്ലാഡ്ബാക്ക് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

താരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഹാംബർഗ് ലെവിസ് ഹോൾടിബിയുടെ ഗോളിൽ വിജയിച്ചു പതിമൂന്നാം സ്ഥാനത്തേക്കെത്തി. റെലെഗേഷൻ സോണിൽ നിന്നും മാറി നിൽക്കാൻ സാധിച്ചത് മാർക്കസ് ഗിസ്‌ദോലിന്റെ ഹാംബർഗിന് ആശ്വാസമാകും. 13 ആം മിനുട്ടിൽ നിക്കോളായ് മുള്ളർ ഹോ സൈഡിന് വേണ്ടി ഗോളടിച്ചു. കൊളോനിന്റെ ഗോൾകീപ്പർ തീമോ ഹോണിനെ കബളിപ്പിച്ചു ഹാംബർഗിന് വേണ്ടി മുള്ളർ സ്‌കോർ ചെയ്തു. അധികം വൈകാതെ തന്നെ മുൻ ഡോർട്ട്മുണ്ട് മിഡ്ഫീൽഡർ ആയ മിലോസ് ജോജിക്ക് കൊളോനിനുവേണ്ടി സമനില പിടിച്ചു. ഹോം ഗ്രൗണ്ടിൽ സമ്മർദ്ദത്തിലായ ഹാംബർഗ് ഒരു ഗോളിനായി കിണഞ്ഞു ശ്രമിച്ചു. കൊളോനിന്റെ ഗോളി തീമോ ഹോൺ കിടിലൻ രണ്ടു സേവുകൾ നടത്തിയെങ്കിലും ൯൦ ആം മിനുട്ടിൽ ഹോൾടിബിയുടെ ഗോൾ തടുക്കാനായില്ല. പരാജയത്തോടു കൂടി ഹെർത്ത ബെർലിൻ ഓവർടേക്ക്   ചെയ്ത് അഞ്ചാം സ്ഥാനം പിടിക്കാനുള്ള കൊളോനിന്റെ അവസരം നഷ്ടമായി.

തോമസ് ഡെലിനിയുടെ വൺ മാൻ ഷോ ആയിരുന്നു വെർഡർ ബ്രെമനും ഫ്രേയ്‌ബെർഗും തമ്മിലുള്ള മത്സരം. മിഡ് ഫീൽഡർ തോമസ് ഡെലിനിയുടെ ഹാട്രിക്ക് മത്സരത്തിന്റെ ഗതിമാറ്റി. വെർഡർ ബ്രെമൻ തുടക്കത്തിൽ തന്നെ ആക്രമിച്ചാണ് കളിച്ചത്. 20 ആം മിനുട്ടിൽ മാക്സ് ക്രൂസ് ബ്രെമനു  വേണ്ടി ഓപ്പൺ ചെയ്തു. ബ്രെമന്റെ ആക്രമണ ശൈലി ഫ്രയ് ബെർഗിനെ സമ്മർദ്ദത്തിലാക്കി. ആദ്യ പകുതിയിൽ തന്നെ അനുവദനീയമായ മൂന്നു സബ്സ്റ്റിട്യൂഷനുകളും ഫെയ് ബെർഗ് കോച്ച് ക്രിസ്റ്റിൻ സ്ട്രീയ്ക്ക് ഉപയോഗിച്ചു.  45 മിനുട്ടിലും 47 മിനുട്ടിലും 85 ആം മിനുട്ടിലും തോമസ് ഡെലിനി ഗോളടിച്ചു. ഫിൻ ബാർട്ടൽസിന്റെ ഗോളിന് കരണക്കാരനും ഡെലിനിതന്നെയാണ്. നീൽ പീറ്റേഴ്സണും വിൻസെൻസോ ഗ്രിഫോയും ഫ്രയ് ബെർഗിന് വേണ്ടി ഗോൾ നേടിയെങ്കിലും വെർഡർ ബ്രെമെന്റെ കുതിപ്പിനെ തടയാനായില്ല. തുടർച്ചയായ അഞ്ചാം  വിജയത്തോടു കൂടി വെർഡർ ബ്രെമാണ് 32  പോയന്റോടു കൂടി 11  സ്ഥാനത്തേക്കുയർന്നു.

ഏകപക്ഷീയമായ നാല് ഗോളുകൾക്ക് റാൽഫ് ഹാസെൻഹുട്ടിലിന്റെ ലെപ്‌സിഗ് ഡാംസ്റ്റാഡിനെ പരാജയപ്പെടുത്തി. മൂന്നു വർഷങ്ങൾക്ക് മുൻപേ ജർമ്മൻ ലീഗിൽ മൂന്നാം ഡിവിഷനിൽ കളിച്ചു കൊണ്ടിരുന്ന രണ്ടു ടീമുകൾ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ വിജയം റെഡ് ബുള്ളിന്റെ ലെപ്‌സിഗിനാണ്. സസ്പെൻഷന് ശേഷം ടീമിൽ തിരിച്ചെത്തിയ നാബി കയീറ്റ രണ്ടു ഗോളുകൾ നേടി. കളിയുടെ 12  ആം മിനുട്ടിൽ കയീറ്റ ലിപ്‌സിഗിന് വേണ്ടി സ്‌കോർ ചെയ്തു. ഡാംസ്റ്റാഡ് ഒരു പാട് ശ്രമിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. അവസാന 25 മിനുട്ടിലാണ് 3  ഗോളുകൾ പിറന്നത്. ഫോർസ്ബെർഗ് 67  ആം മിനുട്ടിലും ഓർബാൻ 79  ആം മിനുട്ടിലും ലിപ്‌സിഗിന് വേണ്ടി സ്‌കോർ ചെയ്തു. ൮൦ ആം മിനുട്ടിൽ കയീ റ്റ തന്റെ രണ്ടാം ഗോളടിച്ചു. ഈ വിജയത്തോടു കൂടി ലെപ്‌സിഗ് രണ്ടാം സ്ഥാനം ഊട്ടിയുറപ്പിച്ചു. മൂന്നാം സ്ഥാനത്തുള്ള ഹോഫൻഹെയിമിനെക്കാളും നാല് പോയന്റ് മുന്നിലാണ് ലെപ്‌സിഗ്.

ഫ്രാങ്ക് ഫർട്ടും ബൊറൂസിയ മോഷെൻ ഗ്ലാഡ്ബാക്കും കൊമേഴ്‌സ്ബാങ്ക് അറീനയിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം. വരാനിരിക്കുന്ന ജർമ്മൻ കപ്പിലും ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. ഗോളടിക്കാൻ പെനാൽറ്റിയിലൂടെ കിട്ടിയ ചാൻസ് ഈഗിൾസിന്റെ മാർക്കോ ഫാബിയൻ പാഴാക്കി. അവസാന ഏഴുകളികളിൽ ഒന്നിൽ പോലും വിജയിക്കാനാവാത്ത നിക്കോ കോവാക്കിന്റെ ഫ്രാങ്ക്ഫർട്ട് ലീഗയിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Previous articleഒളിമ്പിക് സ്വർണ മെഡൽ ജേതാവിനെ തോൽപിച്ച് സിന്ധുവിന് കിരീടം
Next articleഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് റയൽ