മാനുവൽ നൂയറിന് പരിക്ക്, ലിവർപൂളിനെതിരെ കളിക്കുന്നത് സംശയം

ചാമ്പ്യൻസ് ലീഗ് പീക്വാർട്ടർ പോര് അടുക്കുന്നതിനിടെ ബയേൺ മ്യൂണിച്ചിന് തിരിച്ചടി. ബയേണിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമായ മാനുവൽ നൂയർ പരിക്കേറ്റ് ചികിത്സയിൽ ആയതാണ് ബയേമണ് തലവേദന ആയിരിക്കുന്നത്. തള്ളവിരലിനേറ്റ പരിക്ക് കാരണം ബയേണിന്റെ അടുത്ത ബുണ്ടസ് ലീഗ മത്സരമായ ബയർ ലെവർകൂസനുമായുള്ള മത്സരത്തിൽ നൂയർ കളിക്കുന്നില്ല.

ഇന്നലെ ട്രെയിനിങ്ങിൽ വെച്ചാണ് നൂയറിന് പരിക്കേറ്റത്. പൊട്ടലുകൾ ഇല്ലായെങ്കിലും താരം രണ്ടാഴ്ചയോളം പുറത്ത് ഇരിക്കേണ്ടി വരും എന്ന് ജർമ്മൻ മാധ്യമങ്ങൾ പറയുന്നു. ഫെബ്രുവരി 19നാണ് ലിവർപൂളും ബയേണുമായുള്ള പോര് നടക്കുന്നത്. അതിനു മുമ്പ് നൂയർ പരിക്ക് മാറി എത്തും എന്ന് ക്ലബ് വിശ്വസിക്കുന്നു. നൂയറിന്റെ അഭാവത്തിൽ ഉൾറേച് ആയിരിക്കും ബയേൺ വല കാക്കുക.

Exit mobile version