മുന്നിൽ ഇനി മുള്ളർ മാത്രം, ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ലെവൻഡോസ്കി

ബുണ്ടസ് ലീഗയിലെ ഏക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരുടെ ലിസ്റ്റിൽ ഇനി റോബർട്ട് ലെവൻഡോസ്കിക്ക് മുന്നിൽ ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളർ മാത്രം. ഷാൽകെയുടെ ഇതിഹാസം ക്ലൗസ് ഫിഷറിന്റെ ഗോളുകളുടെ എണ്ണത്തെ മറികടന്ന് ലെവൻഡോസ്കി മറ്റൊരു റെക്കോർഡ് കൂടി പഴങ്കഥയാക്കിയത്. നിലവിൽ 270 ഗോളുകളാണ് ലെവൻഡോസ്കി അടിച്ച് കൂട്ടിയത്. സ്റ്റട്ട്ഗാർട്ടിനെതിരെയുള്ള മത്സരത്തിലാണ് ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കിയത്.

ഇനി ലെവൻഡോസ്കിക്ക് മുന്നിൽ മുള്ളറുടെ 365 ബുണ്ടസ് ലീഗ ഗോളുകൾ എന്ന റെക്കോർഡ് മാത്രമാണുള്ളത്. അതേ സമയം ഈ സീസണിലെ 35ആം ഗോളാണ് റോബർട്ട് ലെവൻഡോസ്കി നേടിയത്. മുള്ളറുടെ മറ്റൊരു റെക്കോർഡായ ഒരു സീസണിൽ 40 ഗോളുകൾ എന്ന നേട്ടം ഈ സീസണിൽ മറികടക്കാൻ ലെവൻഡോസ്കിക്ക് 6 ഗോളുകൾ കൂടെ മതി. ബുണ്ടസ് ലീഗയിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ 268 ഗോളുമായി ക്ലോസ് ഫിഷറിന്റെയും 220 ഗോളുമായി ബയേണിന്റെ ട്രെബിൾ വിന്നിംഗ് പരിശീലകൻ യപ്പ് ഹൈങ്കിസിന്റെയും റെക്കോർഡുമാണ് ലെവൻഡോസ്കി മറികെടന്നത്.

Exit mobile version