വീണ്ടും ലെവൻഡോസ്‌കി, ബയേൺ മ്യൂണിക്കിന് ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് മറ്റൊരു വിജയം കൂടി. ഏകപക്ഷീയമായ ഒരു ഗോളിന് 1 എഫ്‌സി കൊളോണിനെയാണ് ബയേൺ പരാജയപ്പെടുത്തിയത്. യപ്പ് ഹിൻഗിസിന്റെ മടങ്ങി വരവിനു ശേഷം ബയേൺ നേടുന്ന എട്ടാമത്തെ ബുണ്ടസ് ലീഗ വിജയമാണിത്. അലയൻസ് അറീനയിലെ ഈ മത്സരത്തോടു കൂടി ബയേണിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന വിദേശ താരമെന്ന റെക്കോഡ് ഫ്രാങ്ക് റിബറിയുടെ പേരിലായി. 366 മത്സരങ്ങളിലാണ് ബയേണിന് വേണ്ടി റിബറി ബൂട്ടണിഞ്ഞത്.

അറുപതാം മിനുട്ടിലാണ് ലെവൻഡോസ്‌കി ബയേണിന് വേണ്ടി സ്‌കോർ ചെയ്യുന്നത്. മനോഹരമായൊരു ടീം പ്ലേയിലൂടെയാണ് ബയേണിന്റെ വിജയ ഗോൾ പിറന്നത്. ജെറോം ബോട്ടങ് ചിപ്പ് ചെയ്ത പന്ത് ക്യാപ്റ്റൻ തോമസ് മുള്ളർ ലെവൻഡോസ്‌കിക്ക് ഹെഡ് ചെയ്ത് നൽകുകയായിരുന്നു. ഈ വിജയത്തോടു കൂടി ഒൻപത് പോയിന്റിന്റെ വ്യത്യാസത്തിലാണ് ബുണ്ടസ് ലീഗ ടേബിളിൽ ബയേൺ മ്യൂണിക്കിന്റെ സ്ഥാനം. 16 ലീഗ് മത്സരങ്ങൾ 15 ഗോളുകളാണ് ലെവൻഡോസ്‌കിയുടെ സമ്പാദ്യം. ഈ സീസണിൽ ആകെ 21 ഗോളുകൾ ലെവൻഡോസ്‌കി നേടി. 25 വർഷത്തിന് ശേഷം യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കൊളോൺ ഒരു വിജയം പോലുമില്ലാതെ റെലെഗേഷൻ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement