ബുണ്ടസ് ലീഗിൽ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ലെപ്സിഗ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റു വാങ്ങി ആർ.ബി ലെപ്സിഗ്. എഫ്.എസ്.വി മൈൻസ് ആണ് ലെപ്സിഗിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചത്. ലെപ്സിഗ് പ്രതിരോധം വരുത്തിയ വലിയ അബദ്ധം മുതലെടുത്ത് ഫ്രഞ്ച് താരം മൂസ നിയഖാറ്റെയാണ് 13 മിനിറ്റിൽ മൈൻസിന് ഗോൾ സമ്മാനിച്ചത്.

ഗോൾ വഴങ്ങിയ ശേഷം പന്ത് കൈവശം വക്കുന്നതിൽ അടക്കം വലിയ മുൻതൂക്കം നേടിയിട്ടും ലെപ്സിഗിനു സമനില ഗോൾ നേടാൻ ആയില്ല. 78 ശതമാനം പന്ത് കൈവശം വച്ച ലെപ്സിഗിന് പക്ഷെ വലിയ ഗോളവസരം ഒന്നും തുറക്കാൻ ആയില്ല. ആന്ദ്ര സിൽവയും ഫോഴ്സ്ബർഗും സാബിറ്റ്സറും അടക്കമുള്ള മുന്നേറ്റം ഗോൾ കണ്ടത്താൻ പരാജയപ്പെട്ടപ്പോൾ സീസണിൽ ആദ്യ മത്സരത്തിൽ ലെപ്സിഗ് പരാജയം ഏറ്റുവാങ്ങി.