ഇരട്ട ഗോളുകളുമായി ഗ്നാബ്രി, നാലടിച്ച് ഹോഫൻഹെയിം, ലെപ്‌സിഗിന് പരാജയം

- Advertisement -

ബുണ്ടസ് ലീഗയിൽ അപ്രതീക്ഷിതമായ മത്സരഫലമാണ് ഇന്നുണ്ടായത്. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഹോഫൻഹെയിം ആർബി ലെപ്‌സിഗിനെ പരാജയപ്പെടുത്തി. യൂറോപ്പിലെയും ബുണ്ടസ് ലീഗയിലെയും മോശം പ്രകടനം കാഴ്ചവെച്ച് ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ജൂലിയൻ നൈഗൽസ്മാന്റെയും ഹോഫൻഹെയിമിന്റെയും ശക്തമായ തിരിച്ച് വരവാണിത്. കഴിഞ്ഞ ഏഴു മത്സരങ്ങളിലെ ആദ്യ വിജയമാണ് ഹോഫൻഹെയിമിന്റെത്. സെർജ് ഗ്നാബ്രിയുടെ ഇരട്ട ഗോളുകളാണ് ഹോഫൻഹെയിമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. 40 യാർഡിനപ്പുറത്ത് നിന്നുള്ള തകർപ്പൻ ലോങ്ങ് ഷോട്ട് ബുണ്ടസ് ലീഗ ആരാധകർ അടുത്ത കാലത്തതൊന്നും മറക്കാൻ ഇടയില്ല.

നദീം അമീരിയിലൂടെ പതിമൂന്നാം മിനുട്ടിലാണ് ഹോഫൻഹെയിം ആദ്യ ഗോൾ നേടുന്നത്. സമനില നേടാൻ നാബി കീറ്റയുടെയും വെർണറിന്റെയും നേതൃത്വത്തിൽ തുടർച്ചയായ ആക്രമണം ഉണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല. പിന്നീട് രണ്ടാം പകുതിയിൽ ഗ്നാബ്രി ലീഡുയർത്തി. പത്ത് മിനുട്ടിനു ശേഷം മുൻ ആഴ്‌സണൽ താരം തന്റെ രണ്ടാം ഗോളും നേടി. കാളിയവസാനിക്കാൻ ഏതാനം മിനുട്ടുകൾ ബാക്കി നിൽക്കെ മാർക്ക് ഉത് ആണ്നാലാം ഗോളിലൂടെ ഹോഫൻഹെയിമിന്റെ വിജയം ഉറപ്പിച്ചത്. നിലവിൽ ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്തുള്ള ലെപ്‌സിഗിന്റെ കിരീട പ്രതീക്ഷകൾക്കാണ് തിരിച്ചടി നേരിട്ടത്. ഒന്നാം സ്ഥാനക്കാരായ ബയേണിന് ആറ് പോയന്റ് പിന്നിലാണ് ഇപ്പോൾ ലെപ്‌സിഗ്. ലെപ്‌സിഗിന് ഒരു പോയന്റ് പിന്നിലായി ഷാൽക്കെയുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement