വെർഡർ ബ്രെമനെ അട്ടിമറിച്ച് ഹന്നോവർ

ബുണ്ടസ് ലീഗയിൽ തുടർച്ചയായ അഞ്ചാം പരാജയത്തിനൊടുവിൽ ഹന്നോവർ വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചാണ് ഹന്നോവർ പരാജയ പരമ്പരക്ക് അറുതി വരുത്തിയത്. മാർട്ടിൻ ഹാർണികും ഫെലിക്സ് ക്ലൗസുമാണ് ഹന്നോവറിന്റെ ഗോളുകൾ നേടിയത്. വെർഡർ ബ്രെമന്റെ ആശ്വാസഗോൾ ഇഷാക് ബെൽഫോഡിൽ നേടി.

വെർഡർ ബ്രെമൻ കോച്ച് ഫ്ലോറിയൻ കോഹ്ഫെൽറ്റിന് ക്ലബ് കരാർ നീട്ടിക്കൊടുത്തെങ്കിലും വെർഡറിനെ വിജയവഴിയിലേക്കെത്തിക്കാൻ സാധിച്ചില്ല. ലെപ്സിഗിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു ഹന്നോവർ. അവസാന ‌നിമിഷത്തെ സമനില ഗോൾ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് ഹന്നോവർ 3-2 ന്റെ പരാജയം ഏറ്റുവാങ്ങിയത്. ഇത്തവണ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളടിച്ച് ഹന്നോവർ വിജയം ഉറപ്പാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial