ബുണ്ടസ് ലീഗയിൽ നിന്നും തരംതാഴ്ത്തൽ ഉറപ്പ്, ക്ലബ് ചെയർമാനെ പുറത്താക്കി ഹാംബർഗ്

ബുണ്ടസ് ലീഗയിൽ നിന്നും തരാം താഴ്ത്തൽ ഉറപ്പായതിനെ തുടർന്ന് ഹാംബർഗർ എസ്‌വി ക്ലബ് ചെയർമാനെയും സ്പോർട്ടിങ് ഡയറക്റ്ററേയും പുറത്താക്കി. ക്ലബ് റീഓറിയന്റേഷന്റെ ഭാഗമായി ചെയർമാൻ ഹെറിബർട്ട് ബുഷഗാനെയും സ്പോർട്ടിങ് ഡയറക്റ്റർ ജെൻസ് ടോഡിനെയും ഉത്തരവാദിത്യങ്ങളിൽ നിന്നും ഒഴിവാക്കിയതായാണ് ഹാംബർഗിന്റെ പത്രക്കുറിപ്പിൽ പറയുന്നത്. നിലവിലെ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് പോലും അവകാശപ്പെടാനാവാത്ത ഒരു റെക്കോർഡ് ഹാംബർഗ് എസ്‌വിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. 55 വർഷത്തെ ബുണ്ടസ് ലീഗ ചരിത്രത്തിൽ ഇതുവരെ തരാം താഴ്ത്തപ്പെടാത്ത ഏക ടീമാണ് ഹാംബർഗ് എസ്‌വി.

മൂന്നു ബുണ്ടസ് ലീഗ കിരീടങ്ങൾ സ്വന്തമാക്കിയിരുന്ന ഹാംബർഗ് എസ്‌വി അവസാനമായി ബുണ്ടസ് ലീഗ നേടിയത് 1983 ലാണ്. ക്ലബ് പ്രസിഡണ്ട് ബെർണാഡ് ഹോഫ്‌മാന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ക്ലബ്ബിനെ വിജയത്തിലേക്ക് നയിക്കുക എന്നത്. കോച്ച് മാർക്കസ് ഗിസ്‌ദോലിനെ മാറ്റിയതും പുതിയ കോച്ചായി ബെർണാഡ് ഹൊല്ലെർബാഷിനെ കൊണ്ട് വന്നതും അതിന്റെ ഭാഗമായിരുന്നു. നിലവിൽ പതിനെട്ടു പോയിന്റുമായി പതിനേഴാം സ്ഥാനത്താണ് ഹാംബർഗ്. ഏഴുമത്സരം ബാക്കി നിൽക്കെ ഏഴു പോയന്റുകൾക്ക് അപ്പുറമുള്ള പതിനാറാം സ്ഥാനം നേടിയാൽ ഹാംബർഗിന് പ്ലേയ് ഓഫിലൂടെ ബുണ്ടസ് ലീഗയിൽ തിരിച്ച് വരൻ അവസരമൊരുങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിവർപൂളിനെതിരെ മാർഷലില്ല, പോഗ്ബയും സംശയം
Next articleഓൾഡ് ട്രാഫോഡിൽ ഇന്ന് ചുവപ്പിന്റെ പോരാട്ടം