കാണികൾ ഇല്ലെങ്കിൽ എന്താ ഗ്യാലറിയിൽ അവരുടെ കട്ടൗട്ട് വെച്ച് കളിക്കും!

ജർമ്മനിയിൽ ബുണ്ടസ് ലീഗ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബുകളും ഫുട്ബോൾ അധികാരികളും. മെയ് രണ്ടാം വാരത്തോടെ ലീഗ് പുനരാരംഭിക്കാൻ ആണ് ജർമ്മനി ആലോചിക്കുന്നത്. എന്നാൽ മത്സരത്തിന് കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കാണികൾ ഇല്ലാതെ ഒഴിഞ്ഞ സ്റ്റേഡിയം എന്ന അവസ്ഥയ്ക്ക് വ്യത്യസ്തമായ പരിഹാരം തേടുകയാണ് ജർമ്മൻ ക്ലബായ മൊഞ്ചെങ്ലാഡ്ബാച്.

കാണികൾക്ക് പകരം ആരാധകരുടെ കട്ടൗട്ട് കൊണ്ട് ഗ്യാലറി നിറയ്ക്കാൻ ഒരുങ്ങുകയാണ് ഗ്ലാഡ്ബാച്. സ്വന്തം കട്ടൗട്ട് വെക്കാൻ താല്പര്യമുള്ള ആരാധകർക്ക് ചെറിയ തുക നൽകിയാൽ ഗ്യാലറിയിൽ കട്ടൗട്ട് ആയി നിൽക്കാം‌. ഇപ്പോൾ തന്നെ ആയിരക്കണക്കിന് ആരാധകർ കട്ടൗട്ട് വെക്കാൻ താല്പര്യം അറിയിച്ചു എന്നാണ് ഗ്ലാഡ്ബാച് പറയുന്നത്.

Previous articleദക്ഷിണാഫ്രിക്കന്‍ ടീം നീങ്ങുന്നത് ശരിയായ ദിശയില്‍ എന്നതില്‍ ഏറെ സന്തോഷം
Next articleഐ.പി.എൽ വിദേശത്ത് നടത്തുന്നതിനെ പിന്തുണച്ച് ആർ.സി.ബി പരിശീലകൻ