ലെവർകൂസനെ അട്ടിമറിച്ച് കൊളോൺ

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേർ ലെവർ കൂസന് പരാജയം. കൊളോൺ ആണ് ലെവർകൂസനെ അട്ടിമറിച്ചത്. മുപ്പത്തിമൂന്നാം മിനുട്ടിൽ 10 പേരായി ചുരുങ്ങിയ ലെവർകൂസനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. യുയ ഒസാകോയും സൈമൺ സോളറുമാണ് എഫ്‌സി കൊളോണിന് വേണ്ടി ഗോളടിച്ചത്. ലോക്കൽ റൈവലുകൾ തമ്മിലുള്ള മത്സരത്തിൽ അപ്രതീക്ഷിതമായാണ് കൊളോൺ വിജയം സ്വന്തമാക്കിയത്.

ചുവപ്പ് കണ്ടു കളത്തിനു പുറത്ത് പോയത് സ്‌ട്രൈക്കർ ലൂക്കസ് അലാരിയോയാണ്‌. ലെവർകൂസനുമായുള്ള കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ ആദ്യ വിജയമാണ് ബില്ലി ഗോട്ട്സ് നേടിയത്. ഈ വിജയത്തോടു കൂടി 17 ആം സ്ഥാനത്താണ് എഫ്‌സി കൊളോൺ. യൂറോപ്പിലേക്കുള്ള ടിക്കറ്റിനായി കാത്തിരിക്കുന്ന ലെവർ കൂസന് മത്സരഫലം തിരിച്ചടിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement