ബുണ്ടസ് ലീഗയിൽ VAR തുടരും

ബുണ്ടസ് ലീഗയിൽ അടുത്ത സീസണിലും VAR ഉപയോഗിക്കും. 36 ബുണ്ടസ് ലീഗ, സെക്കൻഡ് ബുണ്ടസ് ലീഗ ടീമുകൾ വോട്ടെടുപ്പിലൂടെയാണ് വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിന്റെ ഭാവി തീരുമാനിച്ചത്. ജർമ്മൻ ടോപ്പ് ലീഗിലെ 18 ടീമുകളും ഒരുമിച്ചാണ് VAR നടപ്പിലാക്കാൻ തീരുമാനിച്ചത്. രണ്ടാം ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനും തീരുമാനിച്ചു.

ഫുട്ബോൾ ആരാധകരും താരങ്ങളും ഒരേ സ്വരത്തിലാണ് വീഡിയോ റെഫെറിയിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . ഒട്ടനവധി വിവാദങ്ങളാണ് വീഡിയോ അസിസ്റ്റൻസ് റെഫെറിയിങ്ങുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്നത്. എതിർപ്പുന്നയിക്കുന്നവരുടെ പ്രധാന വാദം ഫുട്ബോൾ മത്സരത്തിന്റെ ആവേശവും ഫുട്ബോളിന്റെ ഒഴുക്കും VAR ഇടപെടൽ മൂലം നഷ്ടപ്പെടുന്നു എന്നാണു.

നിലവിൽ സൗഹൃദ മത്സരങ്ങളിലും മേജർ ലീഗ് സോക്കർ, സീരി ഏ, ബുണ്ടസ് ലീഗ ടൂർണമെന്റുകളിലും VAR ന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. റഷ്യൻ ലോകകപ്പിലും സേവനം ഉണ്ടാകും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയുടെ ആവശ്യ പ്രകാരമാണ് ഒട്ടേറെ ലീഗുകളും സൗഹൃദ മത്സരങ്ങളിലും VAR ഉപയോഗിക്കപ്പെട്ടത്. മറഡോണ അടക്കമുള്ള ഫുട്ബോൾ ഇതിഹാസങ്ങളും VAR നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

ഈ ബുണ്ടസ് ലീഗ സീസണിൽ VAR ന്റെ പരീക്ഷണം ഒരു പരാജയമാണെന്ന് വിലയിരുത്താം. VAR നെ ഒരു ദുരന്തമായാണ് ലോകകപ്പ് ജേതാവ് സമി ഖെദീര വിശേഷിപ്പിച്ചത്. ഒട്ടേറെ നെഗറ്റിവ് ഫീഡ്ബാക്കുകൾക്ക് ശേഷവും ബുണ്ടസ് ലീഗയിൽ VAR തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിവാദത്തില്‍ പാണ്ഡ്യയുടെ വിശദീകരണം
Next articleസിഎസ്കെ ഒരു ടീമല്ല, കുടുംബം: ഡ്വെയിന്‍ ബ്രാവോ