മൂന്നടിച്ച് ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്ക് ജയം

- Advertisement -

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കൊളോണിനെ ബയേൺ പരാജയപ്പെടുത്തിയത്. ലെവൻഡോസ്‌കി,ഹാമിഷ് റോഡ്രിഗ്രസ്, കൊറെന്റിന് ടോളിസോ എന്നിവർ ബയേണിന് വേണ്ടി സ്‌കോർ ചെയ്തപ്പോൾ കൊളോണിന്റേത് നിക്‌ളാസ് സുലെയുടെ ഓൺ ഗോളാണ്.

ഒരു മത്സരം,ബാക്കി നിൽക്കെ 84 പോയന്റാണ് ബയേൺ മ്യൂണിക്കിനുള്ളത്. ആദ്യ പകുതിയിൽ പിന്നിട്ടു നിന്നിട്ടാണ് ബയേൺ ഈ സീസണിലെ 27 ആം വിജയം നേടിയത്. മുപ്പതാം മിനുട്ടിൽ സുലെയുടെ ഓൺ ഗോളിൽ കൊളോൺ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. ലെവൻഡോസ്‌കി സീസണിലെ 29 ആം ബുണ്ടസ് ലീഗ ഗോൾ നേടിയപ്പോൾ റോഡ്രിഗസും ടോളിസോയും ശക്തമായ പിന്തുണ നൽകി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement