സാഞ്ചോ സൂപ്പറാ!, വോൾഫ്സ്ബർഗിനെ വീഴ്ത്തി ഡോർട്ട്മുണ്ട്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ജേഡൻ സാഞ്ചോയുടെ ചിറകിലേറി ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ട് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. മാനുവൽ അകാഞ്ചിയുടെ ഗോളിന് വഴിയൊരുക്കിയ ജേഡൻ സാഞ്ചോ, ഡോർട്ട്മുണ്ടിനായി രണ്ടാം ഗോൾ നേടുകയും ചെയ്തു. കളിയിലെ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

ജേഡൻ സാഞ്ചോ ഈ സീസണിലെ ആദ്യ ഗോളാണ് നേടിയത്. 66ആം മിനുട്ടിൽ സാഞ്ചോയുടെ കോർണറാണ് അകാഞ്ചി ഗോളാക്കി മാറ്റിയത്. പരിക്കേറ്റ് പുറത്തിരുന്ന എർലിംഗ് ഹാളണ്ട് തിരിച്ചെത്തിയത് ബൊറുസിയ ഡോർട്ട്മുണ്ടിന് ആശ്വാസമായിട്ടുണ്ട്. ഗോളടിച്ചില്ലെങ്കിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.