ഇരട്ട ഗോളുകളുമായി ലെവൻഡോസ്കി, ജയം തുടർന്ന് ബയേൺ മ്യൂണിക്ക്

Jyotish

വീണ്ടും ഇരട്ട ഗോളുകളുമായി റോബർട്ട് ലെവൻഡോസ്കി. ബുണ്ടസ് ലീഗയിൽ ജയം തുടർന്ന് ബയേൺ മ്യൂണിക്ക്. യൂണിയൻ ബെർലിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്. റോബർട്ട് ലെവൻഡോസ്കിക്ക് പുറമേ കിംഗ്സ്ലി കോമനും നിയാൻസുവുമാണ് ഗോളടിച്ചത്. കളിയുടെ 16ആം മിനുട്ടിൽ തന്നെ കൊമാനിലൂടെ ബയേൺ ഗോളടിച്ചു തുടങ്ങി. ഹെർണാണ്ടസായിരുന്നു ഗോളിന് വഴിയൊരുക്കിയത്‌. 25ആം മിനുട്ടിൽ നിയാൻസുവിന്റെ ഗോൾ പിറന്നു. കിമ്മിഷിന്റെ അസിസ്റ്റായിരുന്നു. ആദ്യ‌പകുതി അവസാനിക്കും മുൻപേ പെനാൽറ്റി വിൻ ചെയ്ത ലെവൻഡോസ്കിക്ക് കിക്കെടുത്തപ്പോളും പിഴച്ചില്ല. 45മിനുട്ട് അവസാനിച്ചപ്പോൾ മൂന്ന് ഗോൾ ലീഡ് ബയേൺ നേടി.

Img 20220320 012946

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജമാൽ മുസിയലയുടെ പാസിൽ നിന്നും ഗോളടിച്ച് ലെവൻഡോസ്കി രണ്ടാം ഗോളും നേടി. തുടർച്ചയായ മൂന്നാം സീസണിലാണ് ലെവൻഡോസ്കി 30 ഗോളുകൾ നേടിയത്‌. ഈ വിജയത്തോടു കൂടി ഏഴ് പോയന്റിന്റെ ലീഡാണ് പോയന്റ് നിലയിൽ ബയേൺ മ്യൂണിക്കിന്.