ലെവൻഡോസ്കി ഹാട്രിക്ക്, അഞ്ച് ഗോൾ ജയവുമായി ബയേൺ മ്യൂണിക്ക്

Img 20210829 000819

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബയേൺ ഹെർത്ത ബെർലിനെ പരാജയപ്പെട്ടുത്തിയത്. ബയേണിന് വേണ്ടി റോബർട്ട് ലെവൻഡോസ്കി ഈ സീസണിലെ തന്റെ ആദ്യ ഹാട്രിക്ക് നേടിയപ്പോൾ ജമാൽ മുസിയലയും തോമസ് മുള്ളറുമാണ് മറ്റു ഗോളുകൾ അടിച്ച് കൂട്ടിയത്.

ഹെർത്തയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ആറാം മിനുട്ടിൽ തോമസ് മുള്ളറിലൂടെ ബയേൺ ആദ്യ ഗോളടിച്ചു. പിന്നീട് ആദ്യ പകുതിയിൽ തന്നെ ലെവൻഡോസ്കി ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ മുസിയലിയൂടെ ബയേൺ മൂന്നാം ഗോളും നേടി‌. പിന്നീട് ലെവൻഡോസ്കിയുടെ ഹാട്രിക്ക് പൂർത്തിയാവുകയും ചെയ്തു. ബുണ്ടസ് ലീഗയിൽ 205മത്തെ ക്ലീൻ ഷീറ്റാണ് മാനുവൽ നുയർ കീപ്പ് ചെയ്തത്. ജർമ്മൻ കപ്പിൽ 12 അടിച്ച ബയേൺ ബുണ്ടസ് ലീഗയിലും ഈ ഗോൾ സ്കോറിംഗ് സ്ട്രീക്ക് തുടരുകയാണ്.

Previous articleചുവപ്പ് കാർഡിനെയും മറികടന്ന് ആൻഫീൽഡിൽ സമനില സമ്പാദിച്ച് ചെൽസി
Next articleഇമ്മൊബിലെ ഹാട്രിക്ക്, ലാസിയോക്ക് വമ്പൻ വിജയം