ഇന്ന് വിജയിച്ചാൽ ബുണ്ടസ് ലീഗ വീണ്ടും ബയേണ് സ്വന്തം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ ഒരു ലീഗിലെ കിരീടം ഇന്ന് തീരുമാനമാകും. ബുണ്ടസ് ലീഗയിൽ ഇന്ന് മൈൻസിനെ നേരിടുന്ന ബയേൺ മ്യൂണിച്ചിന് ഇന്ന് വിജയിച്ചാൽ കിരീടം അവരുടേതാക്കാം. 30 മത്സരങ്ങളിൽ 71 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ബയേൺ ഇപ്പോൾ. രണ്ടാമതുള്ള ലൈപ്സിഗിനേക്കാൾ 10 പോയിന്റിന്റെ ലീഡ് ഇപ്പോൾ ബയേണ് ഉണ്ട്. ഇനി ലീഗിൽ അവശേഷിക്കുന്നത് ആകട്ടെ വെറും നാലു മത്സരങ്ങളും.

ലൈപ്സിഗ് അവസാന നാലു മത്സരങ്ങളും വിജയിച്ചാൽ പോലും 73 പോയിന്റിൽ മാത്രമെ എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ ഇന്നത്തെ ബയേൺ വിജയം അവരുടെ കിരീടം ഉറപ്പിക്കും. ബയേൺ കിരീടം നേടിയാൽ അത് അവരുടെ തുടർച്ചയായ ഒമ്പതാം ബുണ്ടസ് ലീഗ കിരീടമാകും. ആകെ 31ആം ജർമ്മൻ ലീഗ് കിരീടവും. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം നടക്കുന്നത്. ബയേൺ സ്ട്രൈക്കർ ലെവൻഡോസ്കി പരിക്ക് മാറി തിരികെയെത്തിയിട്ടുണ്ട്.