ബുണ്ടസ് ലീഗ പുതിയ ഫിക്സ്ചറുകൾ എത്തി

- Advertisement -

ബുണ്ടസ് ലീഗ് മെയ് 16ന് പുനരാരംഭിക്കാൻ ഔദ്യോഗികമായി കഴിഞ്ഞ ദിവസം തീരുമാനം ആയിരുന്നു. ഇപ്പോൾ പുതിയ മത്സര ക്രമങ്ങളും എത്തി. മെയ് 16മാകും ലീഗിലെ 26ആം റൗണ്ട് മത്സരങ്ങൾ നടക്കുക. മൂന്നും നാലും ദിവസങ്ങളുടെ ഇടവേളകളിൽ മത്സരം നടത്താൻ ആണ് ബുണ്ടസ് ലീഗ തീരുമാനിച്ചിരിക്കുന്നത്.

ജൂൺ 27നേക്ക് സീസൺ പൂർത്തിയാകുന്ന വിധത്തിലാണ് ഫിക്സ്ചർ. 16ആം തീയതു ഷാൽക്കെ ബൊറൂസിയ ഡോർട്നുണ്ടിനെയും ബയേൺ മ്യൂണിച് യൂണിയൻ ബെർലിനെയും നേരിടും. ഫുട്ബോൾ പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെ ആയി ബുണ്ടസ് ലീഗ മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

25 മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 5 പോയന്റിന്റെ ലീഡിൽ ബയേൺ ആണ് ഒന്നാമത് ഉള്ളത്. ഡോർട്മുണ്ടും, ലെപ്സിഗും, ഗ്ലാഡ്ബാചും, ലെവർകൂസനും ഒക്കെ ഇപ്പോഴും കിരീട പ്രതീക്ഷയുമായി ബയേണിന് പിറകിൽ ഉണ്ട്.

Advertisement