ലെപ്‌സിഗിന് സമനിലക്കുരുക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ആർബി ലെപ്‌സിഗിന് സമനില. രണ്ടു ഗോളുകൾ വീതമടിച്ചാണ് ലെപ്‌സിഗ് – മെയിൻസ് മത്സരം സമനിലയിൽ പിരിഞ്ഞത്. റെഡ് ബുൾ അറീനയിൽ അപരാജിതരായി തുടരുകയാണ് ലെപ്‌സിഗ്. തുടർച്ചയായ ഏഴു ഹോം മാച്ചിലും പരാജയം ലെപ്‌സിഗ് അറിഞ്ഞിട്ടില്ല. ലെപ്‌സിഗിന് വേണ്ടി ടിമോ വെർണറും കെവിൻ കാംബെലും ഗോളടിച്ചപ്പോൾ മെയിൻസിനു വേണ്ടി റോബിൻ ക്യുയ്സണും എമിൽ ബെർഗ്ഗ്രീനും ഗോളടിച്ചു.

ഹൊഫെൻഹെയിമിനോടേറ്റ ഏകപക്ഷീയമായ പരാജയത്തിനു ചാമ്പ്യൻസ് ലീഗിലെ തോൽവിക്കും ശേഷമാണ് മെയിൻസിനെതിരെ ലെപ്‌സിഗ് ഇറങ്ങിയത്. ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്തുള്ള ലെപ്‌സിഗിന് കിരീടപ്പോരാട്ടത്തിൽ ബയേണിന്റെ അടുത്തെങ്കിലുംഎത്തതാണ് ഒരു വിജയം അനിവാര്യമായിരുന്നു. എന്നാൽ കാര്യങ്ങൾ ലെപ്‌സിഗിന് അനുകൂലമായിരുന്നില്ല. ജയിക്കാൻ വേണ്ടി ആക്രമിച്ച് തന്നെയാണ് മെയിൻസും ഇന്നിറങ്ങിയത്. തുടർച്ചയായ 13 എവേ മത്സരങ്ങളിൽ (കഴിഞ്ഞ സീസൺ മുതൽക്ക്) വിജയമില്ലാതെയാണ് മെയിൻസ് ഇറങ്ങുന്നത്.

കഴിഞ്ഞ ഏഴുമത്സരങ്ങളിലായി ഒരു വിജയം പോലും നേടാൻ മെയിൻസിനും സാധിച്ചിരുന്നില്ല. കെവിൻ കാംബെല്ലാണ് ലെപ്‌സിഗിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ പത്തുമിനുട്ടിനുള്ളിൽ റോബിൻ ക്യുയ്സണ് തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ VAR ലൂടെ ലഭിച്ച പെനാൽറ്റി വെർണർ പാഴാക്കിയില്ല. കളിയവസാനിക്കാൻ ഏതാനം മിനുട്ട് ബാക്കി നിൽക്കെ മെയിൻസിനു സമനില നേടിക്കൊടുത്തത് എമിൽ ബെർഗ്ഗ്രീനിന്റെ ഗോളാണ്. ഈ സമനിലയോടു കൂടി 35 പോയിന്റുള്ള ബയേണിന് പിന്നിൽ 27 പോയന്റുമായാണ് ലെപ്‌സിഗിന്റെ സ്ഥാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement