ബുണ്ടസ് ലീഗ അരങ്ങേറ്റത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി യൂണിയൻ ബെർലിൻ

ബുണ്ടസ് ലീഗ അരങ്ങേറ്റത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി യൂണിയൻ ബെർലിൻ. ആർബി ലെപ്സിഗാണ് എതിരില്ലാത്ത നാല് ഗോളുകൾക്ക് യൂണിയൻ ബെർലിനെ പരാജയപ്പെടുത്തിയത്. മാഴ്സൽ ഹാൾസ്റ്റൻബർഗ്, മാഴ്സൽ സാബിസ്റ്റർ,തീമോ വെർണർ,ക്രിസ്റ്റൊഫർ ങ്കുനു എന്നിവരാണ് ലെപ്സിഗിന് വേണ്ടി ഗോളടിച്ചത്.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോൾ വഴങ്ങിയ യൂണിയൻ ബെർലിന് ലെപ്സിഗിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനിൽ ഒരു തവണമാത്രം പരാജയപ്പെട്ട യൂണിയൻ ബെർലിൻ ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ തോൽവി ഏറ്റുവാങ്ങി.

Previous articleഗോൾ അടിച്ചും പെനാൾട്ടി നഷ്ടപ്പെടുത്തിയും മൊറാട്ട, അത്ലറ്റിക്കോയ്ക്ക് വിജയ തുടക്കം
Next articleബാഹുബലി സിദ്ധാർത്ഥ് അവതരിച്ചു, തെലുഗു ടൈറ്റൻസിന് വമ്പൻ ജയം