ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി ന്യൂറെംബർഗ്

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേണിന് സമനില. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ന്യൂറംബർഗാണ് ബയേണിനെ സമനിലയിൽ തളച്ചത്. മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയന്റ് പങ്കിട്ട് പിരിഞ്ഞു. ബയേണിന് വേണ്ടി സെർജ് ഗ്നാബ്രിയും ന്യൂറംബർഗിന് വേണ്ടി പെരേരയും ഗോളടിച്ചു.

ഇന്നത്തെ ജയം ബയേണിനെ പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടിനെക്കാൾ രണ്ട് പോയന്റ് മുന്നിലെത്തിച്ചു. ഇന്നലെ റിവിയർ ഡെർബിയിൽ ഷാൽകെയോട് പരാജയപ്പെട്ട ഡോർട്ട്മുണ്ട് കിരീടപ്പോരാട്ടതിലെ മേൽക്കൈ നഷ്ടപ്പെടുത്തിയിരുന്നു. ഇന്ന് ജയിച്ചിരുന്നെങ്കിൽ ബുണ്ടസ് ലീഗയിൽ കിരീടപ്പോരാട്ടം അവസാനിച്ചേനെ. ഇന്നതെ അപ്രതീക്ഷിതമായ സമനില ബയേൺ പരിശീലകൻ നിക്കോ കോവാചിന് തിരിച്ഛടിയാണ്.

Advertisement