ഷാൽകെയെ വീഴ്ത്തി ബയേർ ലെവർകൂസൻ

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഷാൽകെയെ ലെവർകൂസൻ പരാജയപ്പെടുത്തിയത്. ഡ്രാഗോവിച്, അലാരിയോ എന്നിവർ ബയേറിന്റെ ഗോളുകൾ നേടിയപ്പോൾ ഷാൽകേയുടെ ആശ്വാസ ഗോൾ നേടിയത് റൈറ്റാണ്.

ഈ വിജയത്തോടു കൂടി ലീഗിൽ പോയന്റ് നിലയിൽ പത്താം സ്ഥാനത്തേക്കുയരാൻ ബയേർ ലെവർകൂസന് സാധിച്ചു. ഇന്നും പരാജയമേറ്റുവാങ്ങിയ ഷാൽകെ 15 പോയന്റുമായി പതിനാലാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ടിൽ കടന്ന ഷാൽകെ റിവിയർ ഡെർബിയിൽ ബൊറുസിയ ഡോർട്ട്മുണ്ടിനോട് പരാജയപ്പെട്ടിരുന്നു.

Advertisement