ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ബയേൺ പരിശീലകൻ നികോ കോവാച്

ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ബയേൺ മ്യൂണിക്ക് പരിശീലകൻ നികോ കോവാച്. ജർമ്മൻ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർക്ക് ശേഷം ബയേണിന്റെ താരമായും ബയേണിന്റെ മാനജറായും ബുണ്ടസ് ലീഗ കിരീടമുയർത്തിയ ആദ്യ പരിശീലകനായി മാറി നിക്കോ കോവാച്ച്.

ജർമ്മനിയുടെ സ്വന്തം ബെക്കൻബോവർ നാലു തവണ ബുണ്ടസ് ലീഗ കിരീടം ഉയർത്തിയിട്ടുണ്ട്. ഫ്രാൻസ് “കൈസർ‍‍” ബെക്കൻബോവർ 1994 ൽ ബയേണിന്റെ പരിശീലകനായി ബവേറിയന്മാരെ കിരീടത്തിലേക്ക് നയിച്ചു.

ക്രൊയേഷ്യൻ താരവും പരിശീലകനുമായ നിക്കോ കോവാച്ച് 2001 മുതൽ 2003 വരെ ബയേണിന്റെ താരമായിരുന്നു. ബയേണിനൊപ്പം 2002-03 സീസണിൽ ബുണ്ടസ് ലീഗ കിരീടം കോവാച്ച് ഉയർത്തിയിരുന്നു. പരിശീലകന്റെ വേഷത്തിൽ ഈ സീസണിൽ ബുണ്ടസ് ലീഗ സ്വന്തമാക്കാൻ അദ്ദേഹത്തിനു സാധിച്ചു.