ഹാട്രിക്കുമായി ഹോഫ്‌മാൻ, നാലടിച്ച് ഗ്ലാഡ്ബാക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിനു തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഗ്ലാഡ്ബാക്കിന്റെ വിജയം. ഹോഫ്‌മാൻ ഹാട്രിക്കും തോർഗൻ ഹസാർഡ് ഒരു ഗോളും മെയിൻസിനെതിരെ ഗ്ലാഡ്ബാക്കിനു വേണ്ടിയടിച്ചു.

ജോനാസ് ഹോഫ്‌മാന്റെ ഹാട്രിക്ക് ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിനു ജയം മാത്രമല്ല ബുണ്ടസ് ലീഗയിലെ പോയന്റ് നിലയിൽ രണ്ടാം സ്ഥാനം കൂടിയാണ് നേടിക്കൊടുത്തത്. ബയേണിനെയും വെർഡർ ബ്രെമനെയും പിന്നിലാക്കി ബൊറൂസിയ ഡോർട്ട്മുണ്ടിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്ക്.

Advertisement