ബൊറൂസിയ പാർക്കിൽ ഗോൾ മഴ, ഹൊഫെൻഹെയിം – ഗ്ലാഡ്ബാക്ക് മത്സരം സമനിലയിൽ

- Advertisement -

ബുണ്ടസ് ലീഗയിൽ ആറ് ഗോൾ ത്രില്ലറിനൊടുവിൽ സമനില. മൂന്നു ഗോൾ വീതമടിച്ച് ബൊറൂസിയ പാർക്കിൽ ഹോഫൻഹെയിമും ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കും പോയന്റ് പങ്കിട്ടെടുത്ത് പിരിഞ്ഞു. ജോസിപ് ഡ്രമ്മിക്, ലാർസ് സ്റ്റിൻഡിൽ, മതിയാസ്‌ ജിന്റെർ എന്നിവരാണ് ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിന് വേണ്ടി ഗോളടിച്ചത്. ഹബ്‌നാർ, ക്രമറിക്, ഗ്രില്ലിട്ടിഷ് എന്നിവരാണ് ഹോഫൻഹെയിമിന് വേണ്ടി ഗോളടിച്ചത്.

തുടർച്ചയായ രണ്ടു വിജയങ്ങൾക്ക് ശേഷമാണ് ഹോഫൻഹെയിം ബൊറൂസിയ പാർക്കിൽ ഇറങ്ങിയത്. പതിമൂന്നാം മിനുട്ടിൽ ഹാബിനാറിലൂടെ ഹോഫൻഹെയിം ലീഡ് നേടി. ജോസിപ് ഡ്രമ്മികിലൂടെ മുപ്പത്തിമൂന്നാം മിനുട്ടിൽ ഗ്ലാഡ്ബാക്ക് സമനില നേടി. ക്രമറിക് പെനാൽറ്റിയിലൂടെ ഹൊഫെൻഹെയിമിന്റെ ലീഡുയർത്തി. എന്നാൽ ഏറെ നാളത്തെ ഗോൾ വരൾച്ചയ്ക്ക് ശേഷം ലാർസ് സ്റ്റിൻഡിൽ ഗ്ലാഡ്ബാക്കിനു വേണ്ടി ഗോളടിച്ചു. ഗ്രില്ലിട്ടിഷ് ഹോഫൻഹെയിമിന് വേണ്ടി ഗോൾ നേടിയപ്പോൾ ബൊറൂസിയപാർക്കിൽ വിജയമുറപ്പിച്ചെന്നു തോന്നിയെങ്കിലും 90 ആം മിനുട്ടിൽ മതിയാസ്‌ ജിന്റെർ വിജയം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement