ഡോർട്മുണ്ടിനെ അട്ടിമറിച്ച് വെർഡർ ബ്രെമൻ

ബുണ്ടസ് ലീഗയിലെ ബൊറൂസിയ ഡോർട്മുണ്ടിന്റെ പരാജയം തുടർക്കഥയാവുകയാണ്. വീണ്ടും ഒരു പരാജയം കൂടി ഏറ്റുവാങ്ങുകയാണ് ബുണ്ടസ്‌ലീഗയിലെ ബയേണിനോട് കിടപിടിച്ചിരുന്ന ടീം. ഇത്തവണ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത് വെർഡർ ബ്രെമൻ ആയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വെർഡർ ബ്രെമന്റെ വിജയം. ഹോം ഗ്രൗണ്ടിലേറ്റ പരാജയം ഡോർട്ട്മുണ്ടിന്റെ തോൽവിയുടെ ആക്കം കൂട്ടുന്നു.സെപ്റ്റംബർ മാസത്തിനു ശേഷം ഡോർട്ട്മുണ്ട് ജയിച്ചത് ജർമ്മൻ കപ്പിൽ ഒരു മൂന്നാം ഡിവിഷൻ ടീമിനോട് മാത്രമാണ്. തുടർച്ചയായ പരാജയങ്ങൾ കോച്ച് പീറ്റർ ബോഷിന്റെ പുറത്തേക്കുള്ള വഴി തുറക്കുമെന്നതുറപ്പ്.

ഡോർട്ട്മുണ്ടിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് പിന്നിൽ താരങ്ങളുടെ പരിക്കും ഒരു ഘടകമായുണ്ട്. പരിക്കേറ്റ താരങ്ങളുടെ നീണ്ടനിരയാണ് ഡോർട്ട്മുണ്ടിലുള്ളത്. പീറ്റർ ബോഷിന്റെ വീക്ക് ഡിഫെൻസിവ് സ്ട്രാറ്റജിയും പരാജയങ്ങൾക്ക് കാരണം തന്നെയാണ്. സൂപ്പർ സ്ട്രൈക്കെർ പിയറി എമെറിക്ക് ഒബാമയാങ് കഴിഞ്ഞ സീസണിലെ ഫോമിലേക്കുയരാത്തതും ഡോർട്ട്മുണ്ടിന്റെ ഒട്ടേറെ പ്രശ്നങ്ങളിൽ ചിലതാണ്.
21 ആം ബർത്ത് ഡേ ആഘോഷിക്കുന്ന മാക്സിമില്യൻ എഗ്ഗ്‌സ്റ്റെയിൻ ആണ് വെർഡർ ബ്രെമൻ വേണ്ടി ആദ്യ ഗോൾ നേടിയത്. കളിയുടെ 26 ആം മിനുട്ടിൽ ബ്രെമൻ ലീഡ് നേടിയപ്പോൾ രണ്ടാം പകുതി വരെ കത്ത് നിൽക്കേണ്ടി വന്നു ഡോർട്ട്മുണ്ടിന് സമനില നേടാൻ. ഒബാമയാങ് ഡോർട്ട്മുണ്ടിന് വേണ്ടി സമനില നേടി. എന്നാൽ തിയോഡോർ സെലസിയിലൂടെ വെർഡർ ബ്രെമൻ വിജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial