ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചാവാൻ ലൂസിയൻ ഫാവ്റേ

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചായി ലൂസിയൻ ഫാവ്റേ സ്ഥാനമേറ്റെടുത്തേക്കും. നിലവിലെ കോച്ചായ പീറ്റർ സ്റ്റോജെർ ഈ സീസണിനൊടുവിൽ പുറത്ത് പോകുമെന്നുറപ്പാണ്. നിലവിൽ OGC നൈസിന്റെ കോച്ചാണ് ലൂസിയൻ ഫാവ്റേ.

കഴിഞ്ഞ സീസണിൽ തന്നെ സിഗ്നൽ ഇടൂന പാർക്കിൽ ലൂസിയൻ ഫാവ്റേ എത്തുമെന്ന് കരുതിയെങ്കിലും OGC നൈസിന്റെ ഇടപെടൽ കാരണം അത് നടന്നില്ല. സ്വിസ് ടാക്റ്റീഷ്യൻ ബുണ്ടസ് ലീഗയിലും അപരിചിതനല്ല. ബുണ്ടസ് ലീഗ്‌ ക്ലബ്ബുകളായ ഹെർത്ത ബെർലിനെയും ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിനെയും ഫാവ്റേ പരിശീലിപ്പിച്ചിട്ടുണ്ട്. 

യുവതാരങ്ങളെ വളർത്തി കൊണ്ട് വരുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്ന ലൂസിയൻ ഫാവ്റേ ഒട്ടേറെ യുവതാരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. ഡോർട്മുണ്ടിൽ ലൂസിയൻ ഫാവ്റേ എത്തുമ്പോൾ ഏറ്റവും സന്തോഷിക്കുക മാർക്കോ റുയീസാവും. റയീസിന്റെ കരിയർ വളർത്തിക്കൊണ്ടു വരുന്നതിലും ജർമ്മൻ ടീമിൽ ഇടം നേടുന്നതിലും ലൂസിയൻ ഫാവ്റേയുടെ പങ്ക് ചെറുതല്ല. ബാഴ്‌സയുടെ സൂപ്പർതാരം ടെർ സ്റ്റെയ്ഗൻ, ഗണ്ണേഴ്‌സിന്റെ ഗ്രാനൈറ് സാക്ക എന്നിവർ അവരിൽ ചിലർ മാത്രം. ഗ്ലാഡ്ബാക്കിനെ രണ്ടു തവണ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിൽ എത്തിക്കാനും 2014–15 ബുണ്ടസ് ലിഗ സീസണിൽ മൂന്നാം സ്ഥാനത്ത് എത്തിക്കാനും ലൂസിയൻ ഫാവ്റേക്ക് സാധിച്ചിട്ടുണ്ട്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial