പീറ്റർ ബോഷ് ഡോർട്ട്മുണ്ടിന്റെ പുതിയ കോച്ചാവും

- Advertisement -

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചായി പീറ്റർ ബോഷ് ചുമതലയേൽക്കും. ആംസ്റ്റർഡാം ക്ലബ് അയാക്സിനെ യൂറോപ്പ ലീഗിൽ ഫൈനൽ വരെ എത്തിച്ച ബോഷ് ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ കോച്ചാവുമെന്നു ക്ലബ് വൃത്തങ്ങൾ അറിയിച്ചു. 53 കാരനായ പീറ്റർ ബോഷ് രണ്ടു വർഷത്തേക്കുള്ള കരാറിലാണ് ഒപ്പുവയ്ക്കുന്നത്. ഒഫീഷ്യൽ പ്രസ് കോൺഫെറെൻസ്‌ ഡോർട്ട്മുണ്ടിന്റെ സിഗ്നൽ ഇടൂന പാർക്കിൽ വെച്ച് നടക്കും. ഡച്ച് നാഷണൽ ടീമിൽ മിഡ്ഫീൽഡർ ആയിരുന്ന അദ്ദേഹം അയാക്സിനെ യൂറോപ്പ ഫൈനലിൽ എത്തിച്ചതിലൂടെ ആണ് യൂറോപ്പില്ലേ വമ്പന്മാരുടെ ശ്രദ്ധയാകർഷിക്കുന്നത്. ഫൈനലിൽ ജോസെ മൗറീഞ്ഞ്യോയുടെ യൂണൈറ്റഡിനോട് പരാജയമേറ്റുവാങ്ങിയെങ്കിലും അയാക്സിന്റെ വേഗതയും തകർപ്പൻ  അറ്റാക്കുകളും കൗണ്ടർ അറ്റാക്കുകളും ഫുട്ബോൾ ആസ്വാദകർ മറക്കില്ല.

അയാക്സിൽ നിന്നും പീറ്റർ ബോഷിനെ വെസ്റ്റ്ഫാല്ലെൻ സ്റേഡിയത്തിലെത്തിക്കാൻ 5 മില്യൺ യൂറോ നഷ്ടപരിഹാരമായി ജർമ്മൻ ചാമ്പ്യന്മാർ മുടക്കി. അയാക്‌സുമായി മൂന്നു വർഷത്തെ കോൺട്രാക്ടിലായിരുന്നു പീറ്റർ ബോഷ്. മുൻ വിറ്റസ്, മക്കാബി ടെൽ അവീവ് കോച്ചായിരുന്ന ബോഷ് ജർമ്മനിയിൽ ഹാൻസ റോസ്റ്റാക്കിനുവേണ്ടി കളിച്ചിട്ടുണ്ട്. ജർമ്മൻ ഫ്ലൂവന്റായി സംസാരിക്കുന്ന പീറ്റർ ബോഷ് ഡോർട്ട്മുണ്ട് ക്യാമ്പിലെ ആശയക്കുഴപ്പങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് കരുതാം. ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ, ജർമ്മൻ കപ്പ്, ലീഗയിലെ മൂന്നാം സ്ഥാനം എന്നിവ സ്വന്തമാക്കിയിട്ടും മുൻ മാനേജർ തോമസ് ടുഹൽ ഡോർട്ട്മുണ്ട് വിട്ടത് മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങൾ കാരണമാണ്. പാരീസ് സെയിന്റ് ജെർമ്മയിനിലേക്ക് പോകാനിരിക്കുന്ന സൂപ്പർ താരം പിയറെ-എമിറിക്ക് ഒബാമയങ്ങിനെ ടീമിൽ പിടിച്ച് നിർത്തുക എന്നതാവും കോച്ചെന്ന നിലയിൽ പീറ്റർ ബോഷിന്റെ ആദ്യ ചുമതല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement