സ്പോർട്ടിങ് ഡയറക്ടറുമായുള്ള കരാർ നീട്ടി ബൊറൂസിയ ഡോർട്ട്മുണ്ട്

സ്പോർട്ടിങ് ഡയറക്ടർ മൈക്കൽ സൊർക്കുമായുള്ള കരാർ ബൊറൂസിയ ഡോർട്ട്മുണ്ട് പുതുക്കി. അടുത്ത സീസണിൽ അവസാനിക്കേണ്ട കരാർ ആണ് 2021 വരെ മഞ്ഞപ്പട നീട്ടിയത്. 55 കാരനായ മൈക്കൽ സൊർക് തന്റെ കരിയർ മുഴുവനും ബൊറൂസിയ ഡോർട്ട്മുണ്ടിലാണ് ചെലവഴിച്ചത്. ക്ലബ് കരിയർ അവസാനിപ്പിച്ച ഉടനെ അദ്ദേഹം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മാനേജിങ് ജോലികളിലേക്ക് കടന്നിരുന്നു.

ഡോർട്ട്മുണ്ട് സ്വദേശിയായ മൈക്കൽ സൊർക്ക് ഡോർട്മുണ്ടിന് വേണ്ടി 557 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 144 ക്ലബ് ഗോളുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 1998 ൽ പ്ലെയിങ് കരിയറിനോട് വിട പറഞ്ഞശേഷം ഡോർട്ട്മുണ്ട് മാനേജ്‌മെന്റ് സ്ട്രക്ച്ചറിലേക്ക് അദ്ദേഹം കടന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പെയിനിൽ ഇന്ത്യൻ കുട്ടികൾക്ക് വിജയ തുടക്കം
Next articleമൂന്ന് മത്സരം മാത്രം പരിശീലിപ്പിച്ച് കാപ്പെല്ലോ ചൈനീസ് ക്ലബ് വിട്ടു