ലൂസിയൻ ഫാവ്റേ ഡോർട്ട്മുണ്ടിന്റെ പുതിയ കോച്ച്

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചായി ലൂസിയൻ ഫാവ്റേ സ്ഥാനമേറ്റെടുത്തു. നിലവിലെ കോച്ചായ പീറ്റർ സ്റ്റോജെർ ഈ സീസണിനൊടുവിൽ പുറത്ത് പോയതിനെ തുടർന്നാണ് ലൂസിയൻ ഫാവ്റേ സ്ഥാനമേറ്റെടുത്തത്. ലീഗ് വൺ ക്ലബായ OGC നൈസിന്റെ കോച്ചായിരുന്നു ഫാവ്റേ.

കഴിഞ്ഞ സീസണിൽ തന്നെ സിഗ്നൽ ഇടൂന പാർക്കിൽ ലൂസിയൻ ഫാവ്റേ എത്തുമെന്ന് കരുതിയെങ്കിലും OGC നൈസിന്റെ ഇടപെടൽ കാരണം അത് നടന്നില്ല. സ്വിസ് ടാക്റ്റീഷ്യൻ ബുണ്ടസ് ലീഗയിലും അപരിചിതനല്ല. ബുണ്ടസ് ലീഗ്‌ ക്ലബ്ബുകളായ ഹെർത്ത ബെർലിനെയും ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിനെയും ഫാവ്റേ പരിശീലിപ്പിച്ചിട്ടുണ്ട്. ഗ്ലാഡ്ബാക്കിനെ രണ്ടു തവണ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിൽ എത്തിക്കാനും 2014–15 ബുണ്ടസ് ലിഗ സീസണിൽ മൂന്നാം സ്ഥാനത്ത് എത്തിക്കാനും ലൂസിയൻ ഫാവ്റേക്ക് സാധിച്ചിട്ടുണ്ട്. 2020 വരെയാണ് ലൂസിയൻ ഫാവ്റേയുടെ കരാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പര്‍നോവാസിന് 130 റൺസ് വിജയ ലക്‌ഷ്യം
Next articleവനിതാ ടി20 ചലഞ്ച് മത്സരം: സൂപ്പർനോവാസിന് തകർപ്പൻ ജയം